തിരുവനന്തപുരം: വാക്സിൻ, റേഷൻ ഉൾപ്പെടെ ക്ഷേമ പദ്ധതികൾ നടപ്പാക്കിയതിന് നന്ദി അറിയിച്ചും ജന്മദിന ആശംസകൾ അർപ്പിച്ചും ബി.ജെ.പി പ്രവർത്തകർ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ആശംസകാർഡുകൾ അയക്കും. മോദിയുടെ ജന്മദിനാഘോഷത്തിനോടനുബന്ധിച്ച് സെപ്തംബർ 17 മുതൽ ഒക്ടോബർ 7 വരെയുള്ള സേവാ സമർപ്പൺ അഭിയാന്‍റെ ഭാഗമായാണിത്.
സംസ്ഥാനത്തെ എല്ലാ ബൂത്തുകളിൽ നിന്നും തിങ്കളാഴ്ച മുതലാണ് പോസ്റ്റ് കാർഡ് അയക്കുക. സംസ്ഥാന പ്രസിഡന്‍റ് കെ.സുരേന്ദ്രൻ തിരൂർ പോസ്റ്റോഫിസിൽ ഉദ്ഘാടനം നിർവഹിക്കും. പ്രമുഖ വ്യക്തികളെയും സമൂഹത്തിലെ വിവിധ മേഖലകളിലുള്ളവരെയും പ്രചരണത്തിൽ പങ്കാളികളാക്കും.
തിരുവനന്തപുരത്ത് കുമ്മനം രാജശേഖരനും കണ്ണൂരിൽ പികെ കൃഷ്ണദാസും നേതൃത്വം നൽകും. കാസർകോട് എ.പി. അബ്ദുല്ലക്കുട്ടി, കോഴിക്കോട് എം.ടി. രമേശ്, പാലക്കാട് സി. കൃഷ്ണകുമാർ, തൃശൂർ എ.എൻ. രാധാകൃഷ്ണൻ, എറണാകുളം ഡോ. കെ.എസ്. രാധാകൃഷ്ണൻ, പത്തനംതിട്ട പി. സുധീർ, കൊല്ലത്ത് ജോർജ് കുര്യൻ എന്നിവർ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.