Representational Image

കണ്ണൂർ കോടതി വളപ്പിൽ സ്ഫോടനം

കണ്ണൂർ: കണ്ണൂരിലെ ജില്ല കോടതി വളപ്പിൽ സ്ഫോടനം. ശനിയാഴ്​ച രാവിലെ 11.30ഓടെയാണ് കോടതി വളപ്പിൽ വലിയ ശബ്ദത്തോടെ സ്ഫോടനമുണ്ടായത്. കോടതിയിലെ ശുചീകരണ തൊഴിലാളികൾ പരിസരം വൃത്തിയാക്കി മാലിന്യം കൂട്ടിയിട്ട് കത്തിക്കുമ്പോഴാണ് സ്ഫോടന ശബ്ദമുണ്ടായത്. സംഭവത്തിൽ ആർക്കും പരിക്കില്ല.

സ്ഫോടനത്തെ തുടർന്ന് ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. പ്രാഥമിക പരിശോധനയിൽ സ്ഫോടക വസ്കുതക്കളുടെ സാന്നിധ്യമൊന്നും കണ്ടെത്താനായിട്ടില്ല. ബോംബ് സ്ഫോടനമല്ല നടന്നതെന്നാണ് നിലവിലെ ധാരണയെന്ന് പൊലീസ് വൃത്തങ്ങൾ സൂചിപ്പിച്ചു.

ഉപയോഗ ശൂന്യമായ ട്യൂബ് ലൈറ്റുകളോ മറ്റോ ചൂട് കൂടി പൊട്ടിത്തെറിച്ചതായിരാക്കമെന്നും സംശയമുണ്ട്. ജില്ല കോടതി വളപ്പിൽ ആറ് കോടതികളാണ് പ്രവർത്തിക്കുന്നത്. രാവിലെ തിരക്കേറിയ സമയത്ത് സ്ഫോടന ശബ്ദമുണ്ടായത് താൽകാലികമായി ആശങ്ക പടർത്തി.

Tags:    
News Summary - Blast in Kannur court premises

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.