എടപ്പാള്‍: തദ്ദേശ ഭരണ മന്ത്രി ഡോ. കെ.ടി. ജലീലിനെ യൂത്ത് കോണ്‍ഗ്രസ്, യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. മന്ത്രിക്ക് അഭിവാദ്യമര്‍പ്പിച്ചും സംരക്ഷണം നല്‍കാനും സി.പി.എം-ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരും സമാധാനപാലനത്തിന് പൊലീസും രംഗത്തത്തെിയതോടെ ശനിയാഴ്ച രാവിലെ 7.30 മുതല്‍ 9.30 വരെ എടപ്പാള്‍ ജങ്ഷനിലെ പാലക്കാട് റോഡ് സംഘര്‍ഷാവസ്ഥയിലായി.
മതിയായ ഭക്ഷണവും മരുന്നും ലഭിക്കാതെ മരിച്ച എടപ്പാള്‍ സ്വദേശിനി ശോഭനയുടെ മകള്‍ ശ്രുതിയെ കാണാന്‍ മന്ത്രി ജലീല്‍ എടപ്പാള്‍ ഹോസ്പിറ്റലിലേക്ക് രാവിലെ ഒമ്പതിന് വരുമ്പോഴാണ് യൂത്ത് കോണ്‍ഗ്രസ്, യുവമോര്‍ച്ച പ്രവര്‍ത്തകരുടെ പ്രതിഷേധം അരങ്ങേറിയത്. കോഴിക്കോട് റോഡിലും പാലക്കാട് റോഡിലുമായി പല സ്ഥലങ്ങളിലായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രാവിലെ ഏഴ് മുതല്‍ നിലയുറപ്പിച്ചു. എട്ടോടെ പാലക്കാട് റോഡില്‍ യുവമോര്‍ച്ച പ്രവര്‍ത്തകരും സംഘടിച്ചു. ഇതിനിടെ മന്ത്രി വട്ടംകുളം വഴിയാണ് വരുന്നതെന്ന അഭ്യൂഹത്തെ തുടര്‍ന്ന് ഇരു സംഘടനകളിലെയും ഒരു വിഭാഗം പ്രവര്‍ത്തകര്‍ പാലക്കാട് റോഡിലെ എസ്.ബി.ഐക്ക് മുന്നിലേക്ക് മാറി. അപ്പോഴേക്കും പാലക്കാട് റോഡില്‍ സി.പി.എം-ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരും സംഘടിച്ചു.
ഒമ്പതോടെ മന്ത്രിയുടെ വാഹനം പാലക്കാട് റോഡിലൂടെ ഹോസ്പിറ്റലിലേക്ക് വന്നപ്പോള്‍ യൂത്ത് കോണ്‍ഗ്രസ് പൊന്നാനി ലോക്സഭാ മണ്ഡലം വൈസ് പ്രസിഡന്‍റ് ഇ.പി. രാജീവിന്‍െറ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ കരിങ്കൊടികളുമായി പാഞ്ഞടുത്തു. തൊട്ടപ്പുറത്ത് മന്ത്രിക്കെതിരെ ഗോ ബാക്ക് വിളികളുമായി യുവമോര്‍ച്ച പ്രവര്‍ത്തകരും രംഗത്തിറങ്ങി. ഇവരെ പൊലീസ് ലാത്തിവീശി ഓടിക്കുന്നതിനിടെയാണ് മന്ത്രിക്ക് അഭിവാദ്യമര്‍പ്പിച്ച് സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ഇറങ്ങിയത്. ഇവര്‍ പ്രതിഷേധക്കാര്‍ക്കെതിരെ തിരിഞ്ഞതോടെ പോലീസ് വീണ്ടും ലാത്തി വീശി. മന്ത്രി ഹോസ്പിറ്റലില്‍ എത്തിയതോടെ പ്രതിഷേധക്കാര്‍ സ്ഥലം വിട്ടെങ്കിലും അഭിവാദ്യമര്‍പ്പിച്ച പ്രവര്‍ത്തകര്‍ സ്ഥലത്ത് ക്യാമ്പ് ചെയ്തു. ഗ്രാമീണ ന്യായാലയത്തിന്‍െറ ഉദ്ഘാടന ത്തില്‍ പങ്കെടുത്ത് മന്ത്രി തിരിച്ചുപോയശേഷമാണ് സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ പിരിഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.