ചെറുതോണി: ബ്ലൂവെയ്ല്‍ ഒാൺലൈൻ െഗയിം കളിെച്ചന്ന് ഫേസ്ബുക്കിൽ പോസ്റ്റിട്ട യുവാവിനെതിരെ കേസെടുത്തു. ഗെയിമിെൻറ മൂന്നുഘട്ടങ്ങള് പൂര്‍ത്തിയാക്കിയതായും കൈയില്‍ േബ്ലഡുകൊണ്ട് മുറിവേൽപിച്ചതായും പോസ്റ്റിട്ട ഇരുപത്തിമൂന്നുകാരനെയാണ് വെള്ളിയാഴ്ച മുരിക്കാശ്ശേരി പൊലീസ് കസ്റ്റഡിയിലെടുത്തത്. താന്‍ ഗെയിം കളിച്ചിട്ടില്ലെന്നും ഫേസ്ബുക്കിൽ ലൈക്ക് കിട്ടാനായി പോസ്റ്റ് ഇട്ടതാണെന്നും ചോദ്യംെചയ്യലിൽ ഇയാൾ സമ്മതിച്ചു.
കഴിഞ്ഞദിവസം ഫേസ്ബുക്കിൽ കളിയുടെ നാലാം സ്റ്റേജ് പൂർത്തിയായതിെൻറ ഫോട്ടോയാണ് പോസ്റ്റ് ചെയ്തത്. േബ്ലഡു പയോഗിച്ച് കൈയുടെ ഞരമ്പുമുറിക്കുന്നതാണ് നാലാമത്തെ സ്റ്റേജിലെ ടാസ്കെന്ന് പറഞ്ഞായിരുന്നു സെൽഫിയെടുത്തുള്ള പോസ്റ്റ്. താനറിയാതെയാണ് ഫേസ്ബുക്കിൽ ഫോട്ടോ പോസ്റ്റ് ചെയ്തതെന്നും എല്ലാവരും ക്ഷമിക്കണമെന്നും തിരുത്തി പോസ്റ്റ് ചെയ്യിപ്പിച്ചശേഷം പൊലീസ് വിട്ടയച്ചു. ഫോണ്‍ കസ്റ്റഡിയിലെടുത്ത പൊലീസ് വിദഗ്ധ പരിശോധനക്കായി സൈബര്‍ സെല്ലിന് കൈമാറി. ഫേസ്ബുക്ക് വഴി വ്യാജസന്ദേശം പ്രചരിപ്പിച്ചതിന് ഐ.ടി ആക്ട് പ്രകാരമാണ് മുരിക്കാശ്ശേരി സ്വദേശിയായ യുവാവിനെതിരെ കേെസടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.