ബി.എം.ഡബ്ല്യു കാറുള്ളവനും ക്ഷേമ പെൻഷൻ; ത​ട്ടി​പ്പി​ന്‌ കൂ​ട്ടു​നി​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ വി​ജി​ല​ൻ​സ്​ അ​ന്വേ​ഷ​ണം

തി​രു​വ​ന​ന്ത​പു​രം: പാ​വ​പ്പെ​ട്ട​വ​ർ​ക്കു​ള്ള 1600 രൂ​പ ക്ഷേ​മ പെ​ൻ​ഷ​ൻ വാ​ങ്ങു​ന്ന​വ​രി​ൽ ബി.​എം.​ഡ​ബ്ല്യു കാ​റും ആ​ഡം​ബ​ര വ​സ​തി​യു​മു​ള്ള​വ​രും. അ​ന​ർ​ഹ​രെ ക​ണ്ടെ​ത്തു​ന്ന​തി​ന്​ ധ​ന​വ​കു​പ്പ്​ ന​ട​ത്തി​യ പൊ​തു പ​രി​ശോ​ധ​ന​യി​ലാ​ണ്​ ഇ​ക്കാ​ര്യ​ങ്ങ​ൾ തെ​ളി​ഞ്ഞ​ത്. കോ​ട്ട​ക്ക​ൽ ന​ഗ​ര​സ​ഭ​യി​ലെ ഏ​ഴാം വാ​ർ​ഡി​ലെ പെ​ൻ​ഷ​ൻ ഗു​ണ​ഭോ​ക്താ​ക്ക​ളെ സം​ബ​ന്ധി​ച്ച്‌ മ​ല​പ്പു​റം ധ​ന​കാ​ര്യ പ​രി​ശോ​ധ​ന വി​ഭാ​ഗ​മാ​ണ്​ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

വാ​ർ​ഡി​ലെ 42 ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ അ​ർ​ഹ​ത സം​ബ​ന്ധി​ച്ച പ​രി​ശോ​ധ​ന​യി​ൽ 38 പേ​രും അ​ന​ർ​ഹ​രാ​ണെ​ന്നാ​ണ്​ ക​ണ്ടെ​ത്ത​ൽ. ഒ​രാ​ൾ മ​ര​ണ​പ്പെ​ട്ടു. ചി​ല ക്ഷേ​മ പെ​ൻ​ഷ​ൻ​കാ​രു​ടെ വീ​ടു​ക​ളി​ൽ എ​യ​ർ ക​ണ്ടീ​ഷ​ണ​ർ ഉ​ൾ​പ്പെ​ടെ സു​ഖ​സൗ​ക​ര്യ​ങ്ങ​ളു​മു​ണ്ട്‌. ഭാ​ര്യ​യോ ഭ​ർ​ത്താ​വോ സ​ർ​വി​സ്‌ പെ​ൻ​ഷ​ൻ പ​റ്റു​ന്ന​വ​രും ക്ഷേ​മ പെ​ൻ​ഷ​ൻ വാ​ങ്ങു​ന്നു​വെ​ന്നാ​ണ്​ മ​​റ്റൊ​രു ക​​ണ്ടെ​ത്ത​ൽ.

പ​ല​രു​ടെ​യും വീ​ട്‌ 2000 ച​തു​ര​ശ്ര അ​ടി ത​റ വി​സ്‌​തൃ​തി​യി​ലും കൂ​ടു​ത​ൽ വ​ലു​പ്പ​മു​ള്ള​താ​ണ്. ഒ​രു വാ​ർ​ഡി​ൽ ഇ​ത്ത​ര​ത്തി​ൽ കൂ​ട്ട​ത്തോ​ടെ അ​ന​ർ​ഹ​ർ പെ​ൻ​ഷ​ൻ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ട​തി​നു​പി​ന്നി​ൽ അ​ഴി​മ​തി​യും ഗൂ​ഢാ​ലോ​ച​ന​യു​മു​ണ്ടാ​യി​ട്ടു​ണ്ടാ​കാ​മെ​ന്നാ​ണ്‌ ധ​ന വ​കു​പ്പ്‌ പ​രി​ശോ​ധ​ന വി​ഭാ​ഗ​ത്തി​ന്‍റെ റി​പ്പോ​ർ​ട്ട്. 

വി​ജി​ല​ൻ​സ്​ അ​ന്വേ​ഷ​ണം നടത്തും

തി​രു​വ​ന​ന്ത​പു​രം: കോ​ട്ട​ക്ക​ൽ ന​ഗ​ര​സ​ഭ​യി​ൽ ത​ട്ടി​പ്പി​ന്‌ കൂ​ട്ടു​നി​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ വി​ജി​ല​ൻ​സ്‌ അ​ന്വേ​ഷ​ണ​ത്തി​ന്‌ ധ​ന​മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ നി​ർ​ദേ​ശം ന​ൽ​കി. പെ​ൻ​ഷ​ൻ അ​ർ​ഹ​ത സം​ബ​ന്ധി​ച്ച്‌ അ​ന്വേ​ഷ​ണം ന​ട​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​ർ, വ​രു​മാ​ന സ​ർ​ട്ടി​ഫി​ക്ക​റ്റ്‌ അ​നു​വ​ദി​ച്ച റ​വ​ന്യൂ ഉ​ദ്യോ​ഗ​സ്ഥ​ർ, പെ​ൻ​ഷ​ൻ അ​നു​വ​ദി​ച്ചു​ന​ൽ​കി​യ ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ്​ വി​ജി​ല​ൻ​സ്‌ അ​ന്വേ​ഷ​ണ​ത്തി​ന്‌ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ ഭ​ര​ണ വ​കു​പ്പു​ക​ൾ​ക്ക്​ നി​ർ​ദേ​ശം ന​ൽ​കി​യ​ത്. 

Tags:    
News Summary - BMW car owner and welfare pension

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.