നീലേശ്വരം അഴിത്തല പുലിമുട്ടിന്​ സമീപം അപകടത്തിൽപെട്ട ബോട്ട്​

അഴിത്തല പുലിമുട്ടിനുസമീപം ബോട്ട് കരയിലേക്കു ഇടിച്ചു കയറി

കാസർകോട്: മത്സ്യ ബന്ധനത്തിടെ ശക്തമായ തിരമാലയിൽപെട്ട് പ്രൊപ്പെല്ലറിൽ വലകുരുങ്ങി നിയന്ത്രണം വിട്ട ബോട്ട് കരയിലേക്കു ഇടിച്ചു കയറി. നീലമംഗലം തുളസിദളം എന്ന ബോട്ടാണ്​ അപകടത്തിൽപെട്ടത്​.

നീലേശ്വരം അഴിത്തല പുലിമുട്ടിനു വടക്കുവശത്ത്​ കരയോടു ചേർന്നു മത്സ്യ ബന്ധനത്തിടെയാണ്​ സംഭവം. ബോട്ടിലുണ്ടായിരുന്ന തൊഴിലാളികൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

കരയിൽനിന്ന്​ നാലു നോട്ടിക്കൽ മെയിലിനു ശേഷം മാത്രമേ ചെറുബോട്ടുകൾ മത്സ്യബന്ധനം നടത്താൻ പാടുള്ളൂ. ഈ നിയമങ്ങളെല്ലാം കാറ്റിൽ പറത്തിയാണിവിടെ ബോട്ടുകൾ ചെറുമീനുകളെയടക്കം പിടിക്കുന്നത്. ഇതുമൂലം ചെറുയാനങ്ങളിൽ മീൻ പിടിക്കുന്നവർ വെറുംകൈയോടെ മടങ്ങേണ്ടുന്ന അവസ്ഥയിലാണെന്ന്​ മത്സ്യതൊഴിലാളികൾ പറയുന്നു. ബോട്ടുകൾ രാവിലെ ആറു മണിക്കു ശേഷം മാത്രമേ മത്സ്യബന്ധനത്തിനിറങ്ങാവു എന്ന അധികൃതരുടെ തീരുമാനം അപകടത്തിൽപെട്ട ബേട്ട് ലംഘിച്ചതായും സൂചനയുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.