ചികിത്സയിലിരിക്കേ മരിച്ച ഡിണ്ടിഗൽ സ്വദേശിയുടെ മൃതദേഹം ബന്ധുക്കൾക്ക് കളക്ടർ എസ്. സുഹാസ് കൈമാറുന്നു

കലക്ടർ ഇടപെട്ടു, രാമസ്വാമിക്ക് ഇനി സ്വന്തം മണ്ണിൽ അന്തിയുറങ്ങാം

കൊച്ചി: ചികിത്സയിലിരിക്കേ ജനറൽ ആശുപത്രിയിൽ മരിച്ച തമിഴ്നാട് ഡിണ്ടിഗൽ സ്വദേശി എ.രാമസ്വാമിയുടെ മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. സർക്കാർ ചെലവിലാണ് മൃതദേഹം ഡിണ്ടിഗലിലേക്ക് കൊണ്ടു പോയത്.

മതിയായ രേഖകൾ ഇല്ലാതിരുന്നതിനെത്തുടർന്ന് രാമസ്വാമിയുടെ മൃതദേഹം ബന്ധുക്കൾക്ക് കൈമാറാൻ കഴിഞ്ഞില്ലെന്ന വാർത്ത ശ്രദ്ധയിൽപെട്ട ജില്ല കലക്ടർ എസ്. സുഹാസ് സൗജന്യമായി മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയായിരുന്നു.

സാമ്പത്തിക ബുദ്ധിമുട്ട് മൂലം മൃതദേഹം കൊച്ചിയിൽ തന്നെ സംസ്കരിച്ചാലും മതിയെന്ന നിലപാടിലായിരുന്നു ബന്ധുക്കൾ. എന്നാൽ അവരെ പ്രയാസപ്പെടുത്താതെ സർക്കാർ ചെലവിൽ തന്നെ മൃതദേഹം രാമസ്വാമിയുടെ ജൻമനാട്ടിലേക്ക് കൊണ്ടുപോകാനും മറ്റ് തടസങ്ങൾ പരിഹരിക്കാനും കലക്ടർ ക്രമീകരണം ഉണ്ടാക്കി. 20 വർഷമായി പനങ്ങാട് താമസിച്ചിരുന്ന രാമസ്വാമി ചൊവ്വാഴ്ച്ചയാണ് മരിച്ചത്.

Tags:    
News Summary - body of Dindigul native who died while undergoing treatment was handed over to relatives

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.