അടൂർ: ഗൃഹനാഥെൻറ മൃതദേഹം വീട്ടിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. മണക്കാല തോട്ടുകടവിൽ ടി.എം. മാത്യുവാണ് (രാജു -69) മരിച്ചത്. രാവിലെ 9.15നാണ് വീട്ടിൽനിന്ന് പുക ഉയരുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപെട്ടത്. അടൂർ അഗ്നിരക്ഷാസേന തീയണച്ചപ്പോഴേക്കും മാത്യുവിെൻറ ശരീരം മുഴുവൻ കത്തിയിരുന്നു. ഈ സമയം മറ്റാരും വീട്ടിൽ ഉണ്ടായിരുന്നില്ല.
ഭാര്യ മേഴ്സി രാവിലെ മാവേലിക്കര കൊല്ലകടവിെല വീട്ടിലേക്ക് പോയിരുന്നു. കട്ടിലിനടിയിൽ തുണി വാരിയിട്ട് കത്തിച്ചതിെൻറ ലക്ഷണം കാണുന്നതായി പൊലീസ് പറഞ്ഞു. ഫോറൻസിക് വിദഗ്ധർ പരിശോധന നടത്തി. മക്കൾ: റീന, റിബു. മരുമകൾ: ഷേർളി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.