പേരാമ്പ്ര: ചക്കിട്ടപാറയില്‍ സി.പി.ഐ ലോക്കല്‍ സെക്രട്ടറി വാഴയില്വളപ്പില് വി.വി. കുഞ്ഞിക്കണ്ണെൻറ വീടിനുനേരെ ബോംബാക്രമണം. രണ്ടു തവണയായാണ് ആക്രമണം നടന്നത്. ഞായറാഴ്ച പുലര്‍ച്ച 12.20നും 12.22നുമായാണ് ബോംബാക്രമണം ഉണ്ടായത്.
വന്‍ ശബ്ദം കേട്ട് വീട്ടുകാര്‍ ഉണര്‍ന്നതോടെ രണ്ടാമത്തെ ബോംബും പൊട്ടുകയായിരുന്നു. സ്ഫോടനത്തിെൻറ ആഘാതത്തില്‍ വീടിെൻറ മുന്‍വശത്തെ വാതില്‍, മൂന്ന് ജനലുകള്‍, ടി.വി, ഷോക്കേസ്, ചുമര് എന്നിവ തകര്‍ന്നു.
രണ്ട് ഇരുചക്ര വാഹനത്തില്‍ എത്തിയവരാണ് ബോംബെറിഞ്ഞതെന്ന് കുഞ്ഞിക്കണ്ണന് പറഞ്ഞു. ഇവര്‍ പോകുന്നത് കണ്ടതായും ഇദ്ദേഹം പറഞ്ഞു. സബ് ഇൻസ്പെക്ടര്‍ എ.കെ. ഹസെൻറ നേതൃത്വത്തില്‍ പെരുവണ്ണാമൂഴി പൊലീസും സമീപത്ത് രാത്രികാല പരിശോധനയിലുണ്ടായിരുന്ന കൂരാച്ചുണ്ട് പൊലീസും സ്ഥലത്തെത്തി.
ഉഗ്രശേഷിയുള്ള നാടന്‍ ബോംബുകളാണ് സ്ഫോടനത്തിന് ഉപയോഗിച്ചതെന്ന് കരുതുന്നതായി സബ് ഇൻസ്പെക്ടര്‍ എ.കെ. ഹസന് പറഞ്ഞു. ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.