കണ്ണൂർ: കണ്ണൂരിലെ മുഴക്കുന്ന് പഞ്ചായത്തിൽ പോളിങ് ബൂത്തിന് സമീപത്തുനിന്ന് ആറു ബോംബുകൾ കണ്ടെത്തി. നെല്യാട്, വട്ടപ്പോയിൽ മേഖലകളിലാണ് ബോംബ് കണ്ടെത്തിയത്.
ബാഗിലും ബക്കറ്റിലും സൂക്ഷിച്ചിരുന്ന ബോംബുകൾ പൊലീസ് നടത്തിയ പരിശോധനയിൽ കണ്ടെത്തുകയായിരുന്നു. ജില്ല പൊലീസ് മേധാവി യതീഷ് ചന്ദ്ര സംഭവസ്ഥലത്തേക്ക് തിരിച്ചു.
നാലു ജില്ലകളിലെ പോളിങ്ങിനിടെ ചിലയിടങ്ങളിൽ നേരിയ സംഘർഷങ്ങളുണ്ടായി. നാദാപുരം കീയൂരിൽ സംഘർഷമുണ്ടാക്കിയവരെ പിരിച്ചുവിടാൻ പൊലീസ് ലാത്തിവീശിയിരുന്നു.
മലപ്പുറം പെരുമ്പടപ്പ് കോടത്തൂരിൽ എൽ.ഡി.എഫ് -യു.ഡി.എഫ് പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായി. പോളിങ് ബൂത്തിന് മുന്നിലുണ്ടായ സംഘർഷത്തെ തുടർന്ന് പൊലീസ് ലാത്തിവീശി. യു.ഡി.എഫ് സ്ഥാനാർഥി സുഹറ അഹമ്മദിന് പരിക്കേറ്റു. ഓപ്പൺ വോട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.