ബ്രഹ്മപുരത്ത് മന്ത്രിമാരായ പി. രാജീവും എം.ബി. രാജേഷി​െ ൻറയും നേതൃത്വത്തിലുള്ള സംഘം സന്ദർശിക്കുന്നു

ബ്രഹ്മപുരം: തീയണയ്ക്കാൻ ഒരു മിനിറ്റിൽ 40,000 ലിറ്റർ വെള്ളം , 270 അഗ്നി രക്ഷാപ്രവർത്തകർ, 80 ശതമാനം പുകയും നിയന്ത്രിച്ചു... ​

കൊച്ചി: നാളിതുവരെയില്ലാത്ത അനുഭവത്തിലൂടെയാണ് ബ്രഹ്മപുരം കടന്നുപോകുന്നത്. ഈ സാഹചര്യത്തിൽ തീയണക്കാൻ നടത്തുന്ന കൂട്ടായ പ്രവർത്തനങ്ങളെ കണ്ടില്ലെന്ന് നടിക്കാൻ കഴിയില്ല. ഈ കൂട്ടായ്മയെ അഭിനന്ദിച്ച് കൊണ്ട് മന്ത്രി പി. രാജീവ് തന്റെ ഫേസ് ബുക്ക് പേജിലെഴുതിയതിങ്ങ​നെ: അഗ്നിരക്ഷാ സേനയുടെ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയതും സമാനതകളില്ലാത്തതുമായ പ്രവർത്തനമാണ് ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ പുക അണയ്ക്കുന്നതിനായി രാപ്പകലില്ലാതെ നടന്നുവരുന്നത്.

പോസ്റ്റിന്റെ പൂർണ രൂപം:

അഗ്നിരക്ഷാ സേനയുടെ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയതും സമാനതകളില്ലാത്തതുമായ പ്രവർത്തനമാണ് ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ പുക അണയ്ക്കുന്നതിനായി രാപ്പകലില്ലാതെ നടന്നുവരുന്നത്. സാധ്യമാകുന്ന എല്ലാ പ്രവർത്തനങ്ങളും സർക്കാർ ഏകോപിപ്പിച്ചിട്ടുണ്ട്. കണ്ണൂർ മുതൽ തിരുവനന്തപുരം വരെയുള്ള ഫയർ യൂണിറ്റുകളിലെ മുന്നോറോളം അഗ്നി രക്ഷാപ്രവർത്തകർ പുക അണയ്ക്കുന്നതിനുള്ള അവസാനഘട്ട പ്രവർത്തനങ്ങളിലാണ്. 24 മണിക്കൂറും രണ്ട് ഷിഫ്റ്റിലായി ഇവർ പ്രവർത്തിക്കുന്നു. തീ നിയന്ത്രണവിധേയമായെങ്കിലും പ്ലാസ്റ്റിക് മാലിന്യങ്ങളിൽ നിന്ന് പുക ഉയരുന്നതാണ് പ്രതിസന്ധി സൃഷ്ടിച്ചത്. 80 ശതമാനം പ്രദേശത്തെ പുകയും പൂർണ്ണമായി നിയന്ത്രിക്കാൻ കഴിഞ്ഞിട്ടുണ്ട്.

പുകയണയ്ക്കാൻ പ്ലാസ്റ്റിക് കുമ്പാരത്തിലേക്ക് ഒരു മിനിറ്റിൽ 40,000 ലിറ്റർ വെള്ളമാണ് അടിച്ചു കൊണ്ടിരിക്കുന്നത്. വലിയ പമ്പുകളിൽ കടമ്പ്രയാറിൽ നിന്ന് വെള്ളം അടിക്കുകയാണ്. പ്ലാസ്റ്റിക് മാലിന്യത്തിൽ എസ്കവേറ്റർ ഉപയോഗിച്ച് നാല് അടി താഴ്ച്ചയിൽ കുഴിയെടുത്ത് അതിലേക്ക് വെള്ളം പമ്പ് ചെയ്താണ് പുക പൂർണ്ണമായും അണയ്ക്കുന്നത്. കൂടാതെ 20 ഫയർ ടെൻഡറുകളും ഉണ്ട്. ഒരു ഫയർ ടെൻഡറിൽ അയ്യായിരം ലിറ്റർ വെള്ളം സംഭരിക്കാൻ ശേഷിയുണ്ട്. ഫയർ ടെൻഡറുകൾ എത്താൻ ബുദ്ധിമുട്ടുള്ള സ്ഥലത്താണ് പമ്പുകളിൽ വെള്ളം അടിക്കുന്നത്.

ചെയിൻഡ് എസ്കവേറ്ററാണ് ചവർ കുഴിയെടുക്കുന്നതിന് ഉപയോഗിക്കുന്നത്. സ്ഥിതിഗതികൾ നിയന്ത്രിക്കാനായി 270 അഗ്നിശമന സേനാ ജീവനക്കാർ, 70 മറ്റു തൊഴിലാളികൾ, മാലിന്യനീക്കത്തിനായി 50 ഓളം ഹിറ്റാച്ചി/ജെസിബി ഓപ്പറേറ്റർമാർ, 31 ഫയർ യൂണിറ്റുകള്‍, 4 ഹെലികോപ്റ്ററുകള്‍, 14 ഓളം അതിതീവ്ര മർദ്ദ ശേഷിയുള്ള ജലവാഹക പമ്പുകള്‍, 36 ഹിറ്റാച്ചി ജെസിബികള്‍ എന്നിവയുടെ സഹായത്തോടെയാണ് പ്രവർത്തനം നടത്തുന്നത്. നേവിയുടെ 19 ജീവനക്കാരും ആരോഗ്യ വകുപ്പിൽ നിന്ന് 6 പേരും പോലീസും സേവന രംഗത്തുണ്ട്. മൂന്ന് ആംബുലൻസുകളും ക്യാമ്പ് ചെയ്യുന്നു. ഇന്നലെ രാത്രി 26 എസ്കവേറ്ററുകളും 8 ജെസിബികളുമാണ് മാലിന്യം കുഴിക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടത്. തുടർച്ചയായി വെള്ളം പമ്പു ചെയ്യുന്നുണ്ട്. ഭാവിയിൽ ഇത്തരമൊരു പ്രശ്നം ഉണ്ടാവാതിരിക്കുന്നതിനാവശ്യമായ മുൻകരുതലുകൾ സ്വീകരിക്കും.

Tags:    
News Summary - Brahmapuram fire: Minister P. Rajeev Facebook post

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.