പള്ളിക്കര: ബ്രഹ്മപുരം മാലിന്യപ്ലാന്റ് എട്ടാം ദിവസവും പുകഞ്ഞ് തന്നെ. രാത്രിയും പുലർച്ചയുമാണ് പുക കൂടുതൽ. വ്യാഴാഴ്ച പുലർച്ച പലഭാഗത്തും രൂക്ഷമായ പുകയും ദുർഗന്ധവും അനുഭവപ്പെട്ടു. വിവിധ മേഖലകളിൽ ആളുകൾ ചികിത്സ തേടി. പ്ലാന്റിൽ വ്യാഴാഴ്ചയും മെഡിക്കൽ ക്യാമ്പ് പ്രവർത്തിച്ചു.
ബ്രഹ്മപുരം സബ് സെന്ററിൽ 24 പേരും പിണർമുണ്ട മെഡിക്കൽ ക്യാമ്പിൽ 140 ഉം വടവുകോട് ആശുപത്രിയിൽ 10 പേരും തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ അഞ്ചുപേരും ചികിത്സ തേടി. പ്രായമായവർക്കും കുട്ടികൾക്കും രാത്രിയും പുലർച്ചയും ശ്വാസംമുട്ട് അനുഭവപ്പെടുന്നതായി പരാതിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.