പത്രിക പിൻവലിക്കാൻ​ കോഴ; കെ. സുരേന്ദ്രനെതിരായ അന്വേഷണം ക്രൈംബ്രാഞ്ചിന്​

കാസർകോട്​: നിയമസഭ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്തെ അപര സ്​ഥാനാർഥിക്ക്​ മത്സരത്തിൽനിന്ന്​ പിന്മാറാൻ ബി.ജെ.പി സംസ്​ഥാന അധ്യക്ഷൻ പണം നൽകിയെന്ന കേസ്​ ക്രൈം ബ്രാഞ്ചിന്​ കൈമാറി. കാസർകോട്​ ജില്ല ക്രൈംബ്രാഞ്ച്​ ഡിവൈ.എസ്​.പിയുടെ നേതൃത്വത്തിലാകും അന്വേഷണം.

തിങ്കളാഴ്ച സുരേന്ദ്രനെതിരെ കാസർകോട്​ ബദിയടുക്ക പൊലീസ്​ കേസ്​ രജിസ്​റ്റർ ചെയ്​തിരുന്നു. കോഴ നൽകിയെന്നതിന്​ പുറമെ തട്ടിക്കൊണ്ടുപോകൽ, തടങ്കലിൽവെച്ച്​ ഭീഷണിപ്പെടുത്തൽ തുടങ്ങിയ വകുപ്പുകളും ചുമത്തിയിരുന്നു.

മഞ്ചേശ്വരത്തെ ബി.എസ്​.പി സ്​ഥാനാർഥി കെ. സുന്ദരക്ക്​ പത്രിക പിൻവലിക്കാൻ സുരേന്ദ്രൻ പണം കൈമാറിയെന്നതാണ്​ കേസ്​. രണ്ടരലക്ഷം രൂപ, മൊബൈൽ ഫോൺ എന്നിവ നൽകുകയും വീട്​, കർണാടകയിൽ വൈൻ പാർലർ തുടങ്ങിയവ വാഗ്​ദാനം ചെയ്യുകയുമായിരുന്നു. ബദിയടുക്ക പൊലീസ്​ കഴിഞ്ഞദിവസം സുന്ദരയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. 

Full View


Tags:    
News Summary - Bribe to Withdraw Nomination Crime Branch Enquiry against K Surendran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.