അതിരപ്പിള്ളി: ആനമല അന്തർ സംസ്ഥാന റോഡിൽ മലക്കപ്പാറയ്ക്ക് സമീപം പാലം തകർന്നു ഗതാഗതം മുടങ്ങി. മഴയെ തുടർന്ന് ഈ റോഡ് മണ്ണിടിച്ചിൽ ഭീഷണിയിലാണ്. മലക്കപ്പാറയ്ക്ക് പോകുന്ന കെ.എസ്.ആർ.ടി.സി ബസ് കടന്നു പോകുന്നതിന് തൊട്ടു മുൻപാണ് സംഭവിച്ചതെന്നതിനാൽ അപകടം ഒഴിവായി.
മലക്കപ്പാറയ്ക്കും പത്തടിപ്പാലത്തിനും ഇടയിലുള്ള പാലമാണ് വെള്ളിയാഴ്ച രാത്രിഏഴോടെ തകർന്ന് വീണത്. ഇതോടെ ഈ റൂട്ടിൽ വാൽപ്പാറ, മലക്കപ്പാറ ഭാഗങ്ങളിലേക്കുള്ള ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടിരിക്കുകയാണ്. മലയിൽ നിന്നുള്ള ഒരു ചെറിയ തോടിന് മുകളിലുള്ള പാലത്തിൻ്റെ പ്രധാന സ്ലാബും വശത്തെ ഭിത്തിയുമാണ് ഇടിഞ്ഞു പോയത്.
വാഹനങ്ങൾ കടന്നു പോകാൻ ബദൽ സംവിധാനം ഒരുക്കുന്ന ശ്രമത്തിലാണ് അധികൃതർ. 2018 ലെ പ്രളയത്തെ തുടർന്ന് ആനമല റോഡിൽ ഗുരുതരമായ മണ്ണിടിച്ചിൽ ഉണ്ടായിരുന്നു. റോഡ് താഴോട്ട് ഇടിഞ്ഞു വീഴുകയും മുകളിൽ നിന്ന് മലയിടിഞ്ഞ് ഗതാഗതം തടസ്സപ്പെടുകയും ചെയ്തിരുന്നു. കഴിഞ്ഞ രണ്ട് വർഷം കൊണ്ടാണ് അത് കെട്ടി ഉയർത്തി വന്നത്. മഴ പെയ്താൽ ഇപ്പോഴും മണ്ണിടിച്ചിൽ ഭീഷണിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.