ശ്രീകല

കല കുഞ്ഞിനെ ഉപേക്ഷിച്ചു പോയതാണെന്ന് കരുതി, ജീവിച്ചിരിപ്പുണ്ടെന്നായിരുന്നു വിശ്വാസം -സഹോദരൻ

ആലപ്പുഴ: കല ജീവിച്ചിരിപ്പുണ്ടെന്നായിരുന്നു വിശ്വാസമെന്നും കുഞ്ഞിനെ ഉപേക്ഷിച്ചുപോയതാണെന്നാണ് കരുതിയതെന്നും മാന്നാറിൽ കൊല്ലപ്പെട്ട കലയുടെ സഹോദരൻ അനിൽകുമാർ. കല നാടുവിട്ടെന്ന് പ്രതികൾ പ്രചരിപ്പിച്ചതാകാം. പരിചയക്കാരായ പ്രതികൾ കലയോട് ഇങ്ങനെ ചെയ്യുമെന്ന് കരുതിയതേ ഇല്ല. കുഞ്ഞിനെ ഉപേക്ഷിച്ച് പോയതാണെന്ന് കരുതിയാണ് പരാതി നൽകാതിരുന്നത് -അനിൽ കുമാർ പറഞ്ഞു.

മാന്നാറിൽനിന്ന്​ 15 വർഷം മുമ്പ്​ കാണാതാ​യ ശ്രീ​കലയെ കൊലപ്പെടുത്തി​ വീട്ടിലെ സെപ്​റ്റിക്​ ടാങ്കിൽ തള്ളിയതാണെന്ന വിവരമാണ് പുറത്തുവരുന്നത്. മണിക്കൂറുകൾ നീണ്ട പരിശോധനയിൽ സെപ്​റ്റിക്​ ടാങ്കിൽ നിന്ന് മൃതദേഹാവശിഷ്ടമെന്ന്​ കരുതുന്ന ചില വസ്തുക്കൾ പൊലീസിന്​ ലഭിച്ചിട്ടുണ്ട്. ക​ല​യു​ടേ​ത്​ കൊ​ല​പാ​ത​ക​മെ​ന്ന്​ സ്ഥി​രീ​ക​രി​ക്കാ​നാ​വു​ന്ന തെ​ളി​വു​ക​ൾ ല​ഭി​ച്ചെ​ന്ന്​ ജി​ല്ല പൊ​ലീ​സ്​ മേ​ധാ​വി ചൈ​ത്ര തെ​രേ​സ ജോ​ൺ പറഞ്ഞു.

ചെന്നിത്തല-തൃപ്പെരുന്തുറ ഗ്രാമപഞ്ചായത്ത് ഇരമത്തൂർ രണ്ടാം വാർഡിൽ ഐക്കരമുക്കിനുസമീപം മുക്കത്ത് പായിക്കാട്ട് മീനത്തേതിൽ പരേതരായ ചെല്ലപ്പൻ-ചന്ദ്രിക ദമ്പതികളുടെ മകൾ ശ്രീകലയെയാണ്​ (കല -27)​ കാണാതായിരുന്നത്​. ശ്രീകലയെ കൊന്ന്​ തള്ളിയെന്ന് കരുതുന്ന ഇരമത്തൂരിലെ വീട്ടിലെ മൂന്ന്​ സെപ്റ്റിക് ടാങ്കും പരിശോധിച്ചാണ്​ അവശിഷ്ടങ്ങൾ ക​ണ്ടെത്തിയത്. ഇത്​ ശാസ്ത്രീയ പരിശോധനക്കുശേഷമേ ശ്രീകലയുടേതാണോയെന്ന്​ ഉറപ്പിക്കാൻ കഴിയൂ.

പൊലീസിന്​ ലഭിച്ച ഊമക്കത്താണ്​ കേസിൽ നിർണായകമായത്​. കലയുടെ ഭര്‍ത്താവ് അനിൽകുമാറിന്‍റെ ബന്ധുക്കളടക്കം അഞ്ച്​പേരെ മാന്നാർ പൊലീസ്​ കസ്​റ്റഡിയിലെടുത്തു. സോമരാജൻ, സന്തോഷ്, ജിനുരാജൻ, പ്രമോദ്, സുരേഷ് എന്നിവരാണ്​ കസ്റ്റഡിയിലുള്ളത്​. അനിൽകുമാറാണ്​ പ്രധാന പ്രതിയെന്നാണ് വിവരം. ഇയാളും കൂട്ടാളികളും ചേർന്ന് കലയെ കൊന്ന് സെപ്റ്റിക് ടാങ്കിൽ കുഴിച്ചിട്ടെന്നാണ് പിടിയിലായവർ മൊഴി നൽകിയിട്ടുള്ളത്​.

ഇസ്രാ​യേലിൽ ജോലി ചെയ്യുന്ന അനിൽകുമാറിനെ നാട്ടിലെത്തിക്കാൻ ശ്രമം ആരംഭിച്ചു. പ്ലസ്​ വൺ വിദ്യാർഥിയായ ഗൗതം അനിൽ (കണ്ണൻ) ആണ്​ ശ്രീകലയുടെ മകൻ. സ​ഹോദരങ്ങൾ: അനിൽകുമാർ, കലാധരൻ. 

Tags:    
News Summary - brother Anil kumar believed that Sumati was alive

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.