കൊല്ലം: റിട്ട. കോളജ് പ്രഫസറായ പിതാവിനെയും മാതാവിനെയും ക്രൂരമായി ഉപദ്രവിച്ച സംഭവത്തിൽ മകനെ പൊലീസ് അറസ്റ്റ് ചെയ്തു. പട്ടത്താനം സ്വദേശി ജോൺസനാണ് അറസ്റ്റിലായത്. മാതാപിതാക്കളെ മർദിക്കുന്ന വിഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. തുടർന്നാണ് ഈസ്റ്റ് പൊലീസ് കേസെടുത്തത്.
പൊലീസ് സംഭവ സ്ഥലം സന്ദർശിച്ച് വയോധികരുടെ മൊഴിയെടുത്തിരുന്നു. വിദേശത്ത് ജോലി ചെയ്യുകയായിരുന്ന ജോൺസൺ കോവിഡ് കാലത്താണ് നാട്ടിൽ തിരിച്ചെത്തിയത്. ഇയാൾ മാതാപിതാക്കളോട് പണം ആവശ്യപ്പെടുന്നത് പതിവായിരുന്നെന്നും പൊലീസ് പറഞ്ഞു. മകൻ സ്ഥിരമായി മർദിക്കാറുണ്ടെന്ന് അയൽവാസികളും പൊലീസിന് മൊഴി നൽകി. മർദനമേറ്റ മാതാവിനെ തിരുവനന്തപുരത്ത് താമസിക്കുന്ന മകൾക്കൊപ്പം അയച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.