ബഫർ സോൺ: രാഹുലിന് മുഖ്യമന്ത്രിയുടെ മറുപടി, കത്ത് പുറത്തുവിട്ടു

കോഴിക്കോട് : വയനാട് എം.പി രാഹുൽ ഗാന്ധിയുടെ ആരോപണത്തിന് മറുപടി നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. ബഫർ സോൺ വിഷയത്തിൽ താനയച്ച കത്തിന് മുഖ്യമന്ത്രി മറുപടി നൽകിയില്ലെന്നാരുന്നു രാഹുൽ ഗാന്ധിയുടെ ആരോപണം.

ഒരു മാസമായി അയച്ച കത്തിന് മറുപടി ലഭിച്ചില്ലെന്നാണ് രാഹുൽ പറഞ്ഞത്. ജൂൺ 13ന് ലഭിച്ച കത്തിന് 23ന് തന്നെ മറുപടി അയച്ചുവെന്നാണ് മുഖ്യമന്ത്രിയുടെ മറുപടി. രാഹുൽ ഗാന്ധി ബഫർ സോൺ വിഷയത്തിൽ ജൂൺ എട്ടിന് മുഖ്യമന്ത്രിക്ക് എഴുതിയ കത്ത് 13 ന് മുഖ്യമന്ത്രിയുടെ ഓഫീസില്‍ ലഭിച്ചു. 23ന് മുഖ്യമന്ത്രി കത്തിലൂടെ രാഹുല്‍ ഗാന്ധിക്ക് മറുപടി നല്‍കി.

സുപ്രീംകോടതി വിധിക്ക് ശേഷം ബഫർ സോൺ വിഷയത്തിൽ ഉയർന്ന എല്ലാ ആശങ്കകളും മതിയായ നടപടികളിലൂടെ പരിഹരിക്കുമെന്ന് ഉറപ്പ് നൽകുകയും വരുന്ന പാർലമെന്‍റ് സമ്മേളനത്തിൽ ഈ വിഷയം ഉന്നയിക്കണമെന്ന് രാഹുൽ ഗാന്ധിയോട് കത്തിലൂടെ ആവശ്യപ്പെടുകയും ചെയ്തു.


Tags:    
News Summary - Buffer Zone: Chief Minister Pinarayi Vijayan released the reply letter

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.