തളിപ്പറമ്പ്: ഒരാളുടെ പുരയിടമോ കൃഷിയിടമോ ബഫർസോണിൽ ഉൾപ്പെടുന്ന അവസ്ഥ ഉണ്ടാകില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. പുരയിടവും കൃഷിയിടവും ഒഴിവാക്കിക്കൊണ്ടുമാത്രമേ ബഫർസോൺ പ്രഖ്യാപിക്കൂവെന്നും കോൺഗ്രസിന്റെ വിമർശനം സർക്കാറിനെതിരെയുള്ള രാഷ്ട്രീയ വിമർശനമായി കണ്ടാൽമതിയെന്നും അദ്ദേഹം പറഞ്ഞു.
ബഫർസോൺ സംബന്ധിച്ച് ആശങ്കയും കുഴപ്പവും ഉണ്ടാക്കാനുള്ള ബോധപൂർവമായ പല പ്രവർത്തനങ്ങളും നടന്നുവരുന്നുണ്ട്. സമരം നടത്താനുള്ള അവകാശം എല്ലാവർക്കുമുണ്ട്. യു.ഡി.എഫ് ഏറ്റെടുത്ത മറ്റ് സമരങ്ങളുടെ അവസ്ഥ എന്തായി എന്ന് എല്ലാവർക്കും അറിയാമല്ലോയെന്നും അദ്ദേഹം തളിപ്പറമ്പിൽ മാധ്യമങ്ങളോട് പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.