കോട്ടയം: പശ്ചിമഘട്ടത്തിലെ ബഫർസോൺ സംബന്ധിച്ച കരടുവിജ്ഞാപനം കേന്ദ്രസർക്കാർ പുറപ്പെടുവിച്ച് രണ്ടാഴ്ച പിന്നിട്ടിട്ടും കേരളത്തിൽ ഏതൊക്കെ വില്ലേജുകളെ ഇത് ബാധിക്കും എന്നതിൽ വ്യക്തതയില്ല. കേന്ദ്ര വനം, പരിസ്ഥിതി, കാലാവസ്ഥ വ്യതിയാന മന്ത്രാലയം ഈമാസം ആറിന് പുറപ്പെടുവിച്ച വിജ്ഞാ

പനത്തിൽ കേരളത്തിലെ എത്രത്തോളം പ്രദേശം പരിസ്ഥിതി ദുർബലമാണെന്ന് വ്യക്തമാക്കിയിട്ടില്ല. അതേസമയം, മറ്റ് സംസ്ഥാനങ്ങളിൽ എത്ര ചതുരശ്ര കിലോമീറ്റർ പ്രദേശത്തെ വിജ്ഞാപനം ബാധിക്കുമെന്ന് കൃത്യമായി പറഞ്ഞിട്ടുണ്ട്.

ഹൈലെവൽ വർക്കിങ് ഗ്രൂപ് നൽകിയ ശിപാർശയുടെ അടിസ്ഥാനത്തിലാണ് പ്രദേശങ്ങൾ നിശ്ചയിച്ചത്. ഇതനുസരിച്ച് കർണാടകയിൽ 20668 ചതുരശ്ര കിലോമീറ്റർ പരിസ്ഥിതി ദുർബലമാണ്. മഹാരാഷ്ട്ര 17,340, തമിഴ്നാട് 6914, ഗോവ 1461, ഗുജറാത്ത് 449 ചതുരശ്ര കിലോമീറ്റർ എന്നിങ്ങനെയാണ് പശ്ചിമഘട്ടം ഉൾപ്പെടുന്ന മറ്റു സംസ്ഥാനങ്ങളുടെ സ്ഥിതി. ഈ സംസ്ഥാനങ്ങളിലെ ഏതൊക്കെ വില്ലേജുകൾ ഉൾപ്പെട്ടിട്ടുണ്ടെന്നത് പ്രത്യേക പട്ടികയായി വിജ്ഞാപനത്തിനൊപ്പം നൽകിയിട്ടുണ്ട്.

എന്നാൽ, കേരളത്തിന്‍റെ കാര്യത്തിൽ ഇപ്പോഴും ആശയക്കുഴപ്പം നിലനിൽക്കുന്നു. കേരളത്തിൽ 9993.7 ചതുരശ്ര കിലോമീറ്റർ പരിസ്ഥിതി ദുർബലമാണെന്ന് വ്യക്തമാക്കുന്ന വിജ്ഞാപനത്തിൽ 886.7 ചതുരശ്ര കിലോമീറ്റർ വനമല്ലെന്നും പറയുന്നു. ഇതിന്‍റെ വിശദാംശങ്ങൾ വിജ്ഞാപനത്തിനൊപ്പമില്ലാത്തത് ദുരൂഹമാണെന്നും വിജ്ഞാപനത്തിന്‍റെ നിയമസാധുത ചോദ്യംചെയ്യപ്പെടാമെന്നും നിയമവിദഗ്ധർ പറയുന്നു.

പരിസ്ഥിതി ദുർബല പ്രദേശങ്ങളുടെ അതിരുകൾ, അവയിൽ ഉൾപ്പെട്ട വില്ലേജുകൾ എന്നിവയുടെ വിവരങ്ങൾ സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്‍റെ വെബ്സൈറ്റിൽ ലഭ്യമാണെന്നാണ് വിജ്ഞാപനത്തിൽ പറയുന്നത്. എന്നാൽ, വെബ്സൈറ്റ് സന്ദർശിക്കുന്നവർക്ക് ഈ വിവരങ്ങളൊന്നും ലഭ്യമല്ല.

പരിസ്ഥിതി ദുർബല വില്ലേജുകളുടെ വിവരങ്ങളുണ്ടെന്ന പേരിൽ കേരള സ്റ്റേറ്റ് റിമോട്ട് സെൻസിങ് ആൻഡ് എൻവയൺമെന്‍റ് സെന്‍ററിന്‍റെ വെബ്സൈറ്റിന്‍റെ ലിങ്ക് നൽകിയിട്ടുണ്ടെങ്കിലും ഇതിലും വിവരങ്ങൾ ലഭ്യമാക്കിയിട്ടില്ല. ഇത് മലയോര കർഷകരുടെ ആശങ്ക ഇരട്ടിയാക്കുന്നു.

Tags:    
News Summary - Buffer zone: Mysteriousness in Kerala's ESA data

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.