ബഫർ സോൺ നിശ്ചയിക്കുന്നതിനുള്ള ഉപഗ്രഹ സർവേ ജനങ്ങൾക്ക് ആപത്താണെന്ന് കേരള കോൺഗ്രസ് ജനപക്ഷം സെക്കുലർ നേതാവ് പി.സി. ജോർജ്. കാട്ടുപന്നികളെയും പെരുപാമ്പുകളെയും സംരക്ഷിക്കുന്ന സർക്കാർ മനുഷ്യ ജീവന് വില നൽകുന്നില്ല. കോട്ടയത്ത് വാര്ത്താസമ്മേളനത്തില് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉപഗ്രഹ സര്വേ റിപ്പോര്ട്ട് പ്രകാരം ബഫര്സോണ് നിശ്ചയിക്കാനുള്ള നീക്കം അംഗീകരിക്കാനാവില്ല. മലയോരമേഖലകളുടെ ആശങ്കകള് പരിഹരിക്കാന് സര്ക്കാര് തയ്യാറായില്ലെങ്കില് ജനകീയ പ്രക്ഷോഭം ഉണ്ടാകും.
കോട്ടയം ജില്ലയുടെ കിഴക്കന് മലയോര മേഖലകളായ കോരുത്തോട്, എരുമേലി എന്നീ പഞ്ചായത്തുകളുടെ വിവിധ വാര്ഡുകളും ബഫര് സോണായി പ്രഖ്യാപിച്ചിരിക്കുകയാണ്. ആകെ ഭൂവിസ്തൃതിയുടെ 72.44% വനപ്രദേശമായ ഇടുക്കി ജില്ലയില് ഒരു കിലോമീറ്റര് ബഫര് സോണ് ആയി മാറിയാല് വില്ലേജുകളെയാണ് ബാധിക്കുന്നത്. ജില്ലയില് ജനജീവിതം അസാധ്യമായി തീരുന്ന സ്ഥിതിവിശേഷം ഉണ്ടാകുമെന്നും ജോർജ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.