തിരുവനന്തപുരം: കെട്ടിടത്തിെൻറ അടിത്തറ നിർമിക്കാനുള്ള ജോലികൾക്ക് മണ്ണ് മാറ്റാനും പുരത്തറയിൽ മണ്ണ് നിക്ഷേപിക്കാനും കെട്ടിട നിർമാണ പെർമിറ്റ് മതിയാവുമെന്ന് വ്യക്തമാക്കി തദ്ദേശ സ്വയംഭരണ വകുപ്പ്.
ഒരു കെട്ടിടം നിർമിക്കാൻ ബിൽഡിങ് പെർമിറ്റ് അനുവദിച്ചാൽ ആ കെട്ടിടത്തിെൻറ അടിത്തറ നിർമാണ ജോലികൾക്ക് ഭൂമി മണ്ണ് മാറ്റി നിരപ്പാക്കേണ്ടതുണ്ടെങ്കിൽ ആ പെർമിറ്റ് മതിയാകുമെന്ന് തദ്ദേശവകുപ്പ് ഉത്തരവിൽ പറയുന്നു.
ഒരു സ്ഥലത്ത് നിന്ന് എടുക്കുന്ന മണ്ണ് പുറത്തേക്ക് കൊണ്ടുപോകണമെങ്കിൽ, കെട്ടിട നിർമാണത്തിന് നിരപ്പാക്കേണ്ട സ്ഥലത്തിെൻറ വിസ്തൃതിയും എടുക്കേണ്ട മണ്ണിെൻറ അളവും കൂടി കെട്ടിട പ്ലാനിൽ ഉൾപ്പെടുത്തി, അേപക്ഷകനും കെട്ടിടനിർമാണ ചട്ടപ്രകാരമുള്ള രജിസ്റ്റേഡ് ലൈസൻസിയും സാക്ഷ്യപ്പെടുത്തി നൽകണം.
പെർമിറ്റ് അനുവദിക്കുന്ന ഉദ്യോഗസ്ഥർ ഇവ പരിശോധിച്ച് ബിൽഡിങ് പ്ലാൻ അംഗീകരിക്കാവുന്നതാണോ എന്നും അല്ലെങ്കിൽ എന്തുകൊണ്ട് എന്നും ബിൽഡിങ് പ്ലാനിലും അന്വേഷണ റിപ്പോർട്ടിലും രേഖപ്പെടുത്തണം. മണ്ണ് എടുക്കേണ്ടതുണ്ടെങ്കിൽ നിരപ്പാക്കേണ്ട സ്ഥലത്തിെൻറ വിസ്തൃതിക്ക് അനുസൃതമായി സ്ഥലം അടയാളപ്പെടുത്തണം.
കെട്ടിടത്തിനും അതിന് ചുറ്റും ചട്ടപ്രകാരം ആവശ്യമായ തുറസ്സായ സ്ഥലത്തിനും സുരക്ഷാകാരണങ്ങളാൽ വേണ്ടിവരുന്ന സ്ഥലത്തിനും ആവശ്യമായ വിസ്തൃതി മാത്രമേ പ്ലാനിൽ ഉൾപ്പെടുത്തിയിട്ടുള്ളൂവെന്ന് ഉറപ്പാക്കണമെന്നും ഉത്തരവിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.