ചെറുവത്തൂർ: ചെറുവത്തൂരിലെ സ്വകാര്യ സ്ഥാപനത്തിൽ ചുമർ തുരന്ന് മോഷണം. ചെറുവത്തൂർ ദേശീയപാതയോരത്തെ ഇ പ്ലാനറ്റ് ഇലക്ട്രോണിക്സ് സ്ഥാപനത്തിലാണ് മോഷണം നടന്നത്. മൊബൈൽ ഫോൺ, ഇലക്ട്രോണിക്സ് ഉപകരണങ്ങൾ എന്നിവയാണ് മോഷണം പോയത്.
വെള്ളിയാഴ്ച രാവിലെ ഷോപ്പ് തുറന്നപ്പോൾ ഷോപ്പിനകത്ത് കല്ലിെൻറ പൊടി കണ്ടതിനെ തുടർന്ന് തൊഴിലാളികൾ നടത്തിയ പരിശോധനയിലാണ് പിൻഭാഗം തുരന്നതായി കണ്ടെത്തിയത്. വെള്ളിയാഴ്ച പുലർച്ച രണ്ടോടെയാണ് മോഷണം നടന്നത്.സ്ഥാപനത്തിെൻറ പിൻഭാഗത്തെ ചുമർ തുരന്ന് അകത്തുകടക്കുകയായിരുന്നു. രണ്ടുപേരാണ് മോഷണ സംഘത്തിലുണ്ടായിരുന്നതെന്ന് സി.സി.ടി.വിയിൽനിന്നും വ്യക്തമായി. ഇരുവരുടെയും ചിത്രം സി.സി.ടി.വിയിൽ പതിഞ്ഞിട്ടുണ്ട്. മോഷ്ടാക്കൾ മുഖം മറച്ചിരുന്നു. മോഷണത്തിനിടെ അലാറം ശബ്ദിച്ചതോടെ ഓടിരക്ഷപ്പെടുകയായുന്നു.
ചന്തേര പൊലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തി. സി.സി.ടി.വി പരിശോധിച്ചതിനെ തുടർന്ന് മോഷ്ടാക്കളെ തിരിച്ചറിയുകയും ചെയ്തു. മംഗളൂരുവിൽ താമസിക്കുന്ന മലയാളികളായ രണ്ടുപേരാണെന്നും ഇവർ നിരവധി കേസുകളിൽ പ്രതികളാണെന്നുമാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.