അത്ഭുതം ഈ രക്ഷപ്പെടൽ! സ്റ്റാൻഡിൽ ഇരിക്കുകയായിരുന്ന യുവാവിന്‍റെ മേൽ ബസ് പാഞ്ഞുകയറി -VIDEO

കട്ടപ്പന (ഇടുക്കി): അവിശ്വസനീയമെന്നല്ലാതെ ആ ദൃശ്യങ്ങൾ കണ്ടാൽ മറ്റൊന്നും പറയാനാവില്ല. ബസ് സ്റ്റാൻഡിലെ സീറ്റിൽ ഇരിക്കുകയായിരുന്ന യുവാവിന്‍റെ മേൽ നിയന്ത്രണംവിട്ട ബസ് പാഞ്ഞുകയറി. ബസിനും സീറ്റിനുമിടയിൽ കുടുങ്ങിയ യുവാവ് കാര്യമായ പരിക്കുകളില്ലാതെ രക്ഷപ്പെടുകയും ചെയ്തു. ഇടുക്കി കട്ടപ്പന ബസ് സ്റ്റാൻഡിലാണ് സംഭവം.

ഇന്നലെ രാത്രി ഏഴ് മണിയോടെയാണ് സംഭവം. കുമളി ഭാഗത്തേക്കുള്ള ബസ് കാത്തിരുന്ന വിഷ്ണു എന്ന യുവാവിന് മേലേക്കാണ് ബസ് പാഞ്ഞു കയറിയത്. ബസ് പെട്ടെന്ന് തന്നെ പിന്നോട്ട് എടുത്തതിനാൽ വലിയ അപകടം ഒഴിവായി. ഉടൻതന്നെ നാട്ടുകാരുടെ നേതൃത്വത്തിൽ യുവാവിനെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി.

യുവാവിന് ഗുരുതരമായ പരിക്ക് ഇല്ല. കാലിനും കൈക്കും ചെറിയ പരിക്ക് മാത്രമാണുള്ളത്. വാഹനത്തിന് സാങ്കേതിക തകരാർ ഉണ്ടായിരുന്നു എന്നാണ് അപകടത്തിന് കാരണമായി ബസ് ജീവനക്കാർ പറയുന്നത്. വാഹനം പിന്നോട്ട് എടുത്തപ്പോൾ മുന്നോട്ടേക്കുള്ള ഗിയർ വീഴുകയായിരുന്നു എന്നും വിശദീകരിക്കുന്നു. 

Full View


Tags:    
News Summary - bus ran over the young man who was sitting at the stand

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.