ജനസംഖ്യ നിയന്ത്രണം; മോഹൻ ഭാഗവതിനും മോദിക്കും രണ്ട് സ്വരമെന്ന് സന്ദീപ് വാര്യർ

പാലക്കാട്: ജനസംഖ്യ നിയന്ത്രണ വിഷയത്തിൽ ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവതിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും രണ്ട് അഭിപ്രായമാണുള്ള​തെന്ന് സന്ദീപ് വാര്യർ. ജനസംഖ്യ നിയന്ത്രണം അത്യാവശ്യമില്ലെന്നും സമൂഹം നിലനിൽക്കാൻ മൂന്നു കുട്ടികൾ വരെ ഒരു കുടുംബത്തിന് വേണമെന്നാണ് ആർ.എസ്.എസ് സർ സംഘചാലക് മോഹൻ ഭഗവത് പറയുന്നത്.

എന്നാൽ, വികസിത ഭാരതത്തിന് ജനസംഖ്യ നിയന്ത്രണം വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറയുന്നത്. പ്രധാനമന്ത്രി പറയുന്നതാണോ ആർഎസ്എസ് സർ സംഘചാലക് പറയുന്നതാണോ ശരിയായ നിലപാട് ? നിങ്ങളുടെ അഭിപ്രായം പ്രതീക്ഷിക്കുന്നവെന്നാണ് സന്ദീപ് വാര്യർ ഫേസ് ബുക്കിലെഴുതിയ കുറിപ്പിൽ പറയുന്നത്. ഇൗ അന്വേഷണം അക്കാദമിക് പർപ്പസ് ലക്ഷ്യമിട്ടു​കൊണ്ടാണെന്ന് കൂടി സന്ദീപ് വാര്യർ പറയു​ന്നു.

കഴിഞ്ഞ ദിവസം നാഗ്പൂരിൽ ‘കാതാലെ കുൽ’ സമ്മേളനത്തെ അഭിസംബോധന ചെയ്ത് കൊണ്ട് മോഹൻ ഭാഗവത് നടത്തിയ പ്രസംഗത്തിലാണ് ജനസംഖ്യ കുറയുന്നതിന്റെ ആശങ്ക പങ്കുവെച്ചത്. സമൂഹത്തിന്റെ നിലനില്‍പ്പിന് ജനസംഖ്യ പ്രധാന ഘടകമാണെന്ന് മോഹന്‍ ഭാഗവത്. ജനസംഖ്യ നിരക്ക് 2.1 ശതമാനത്തില്‍ താഴെ ആയാൽ സമൂഹം വംശ നാശത്തിലേക്ക് പോകും. ഇത് രാജ്യത്തിന്റെ തകര്‍ച്ചക്ക് വരെ കാരണമാകും. ജനസംഖ്യ നിരക്ക് വര്‍ധിപ്പിക്കുന്നതോടൊപ്പം സമുദായങ്ങള്‍ക്കിടയിലെ ജനസംഖ്യയിലെ അസന്തുലിതാവസ്ഥ പരിശോധിക്കേണ്ടതുണ്ട്.

രാജ്യത്ത് ജനസംഖ്യ കുറയുന്നത് പരിഗണിക്കപ്പെടേണ്ട വിഷയമാണ്. ജനസംഖ്യ നിരക്ക് 2.1 ശതമാനത്തില്‍ കുറവായാല്‍ ആ സമൂഹം തകര്‍ച്ചയിലേക്കെത്തും. രണ്ടിലധികം കുട്ടികളാണ് ഒരു കുടുംബത്തിൽ വേണ്ടതെന്നാണ് ജനസംഖ്യാ ശാസ്ത്രം പറയുന്നതെന്ന​ും ഭാഗവത് പറയുന്നു. ഈ സാഹചര്യത്തിലാണ് സന്ദീപ് വാര്യർ മോദിയുടെയും മോഹൻ ഭാഗവതിന്റെയും നിലപാടിലെ മാറ്റം ചൂണ്ടി കാണിച്ച് കൊണ്ട് രംഗത്ത് വന്നത്.

മുൻപ്, നേരത്തെ നാഗ്പൂരില്‍ നടന്ന റാലിയില്‍ എല്ലാ സമുദായങ്ങള്‍ക്കും തുല്യമായ ജനസംഖ്യ ഉറപ്പാക്കുന്ന പദ്ധതി രാജ്യത്തിന് അനിവാര്യമാണെന്ന് മോഹന്‍ ഭാഗവത് പറഞ്ഞിരുന്നു. സമുദായങ്ങള്‍ തമ്മിലുള്ള ജനസംഖ്യാ അസന്തുലിതാവസ്ഥ ഭൂമിശാസ്ത്രപരമായ അതിരുകളെ ബാധിക്കുമെന്നും അത് അവഗണിക്കരുതെന്നും ഭാഗവത് വ്യക്തമാക്കിയിരുന്നു. 

Tags:    
News Summary - sandeep varier Facebook post

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.