യാ​ത്രാ​നി​ര​ക്ക്​ വ​ർ​ധ​ന ആ​വ​ശ്യ​പ്പെ​ട്ട്​ ബ​സു​ട​മ​ക​ൾ പ്ര​ത്യ​ക്ഷ സ​മ​ര​ത്തി​ന്

തൃശൂർ: യാത്രാനിരക്ക് വർധന ആവശ്യപ്പെട്ട് ബസുടമകൾ സമരത്തിലേക്ക്. ഡീസൽ വില വീണ്ടും ഉ‍യർന്ന സാഹചര്യത്തിൽ ബസ് ചാർജ് വർധിപ്പിക്കണമെന്നും ജസ്റ്റിസ് രാമചന്ദ്രൻ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കണമെന്നും ആവശ്യപ്പെട്ടാണ് പ്രക്ഷോഭത്തിലേക്ക് നീങ്ങുന്നത്. സർവിസ് നിർത്തിവെക്കുന്നത് അടക്കമുള്ള സമരരീതികളിലേക്ക് കടക്കുമെന്ന്  ജില്ല പ്രൈവറ്റ് ബസ് ഓപറേറ്റേഴ്സ് അസോസിയേഷൻ അറിയിച്ചു. ഒരു മാനദണ്ഡവുമില്ലാതെയാണ് കഴിഞ്ഞ ദിവസം ഡീസൽ വില വർധിപ്പിച്ചത്. ബസ് സർവിസി​​െൻറ ശരാശരി െചലവി​​െൻറ 50 ശതമാനവും ഡീസലിനും ലൂബ്രിക്കേറ്റ്സിനുമാണ്. ഇൻഷുറൻസ് പ്രീമിയത്തിൽ 35 ശതമാനം വർധനയും ഈ മാസം മുതൽ വരുത്തി. പുതിയ ബസ് െചയ്സിന് ഏഴുലക്ഷവും പുതിയ ബോഡി കോഡ് അനുസരിച്ച് ബോഡി പണിയുന്നതിന് നാല് ലക്ഷം രൂപയുടെ അധിക െചലവും വന്നിരിക്കുകയാണ്. സ്പെയർ പാർട്ടുകളുടെയും ജീവനക്കാരുടെ വേതനത്തിലുമുള്ള വർധനയുംമൂലം ബസ് സർവിസ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. വിദ്യാർഥികളുടെയടക്കം ചാർജ് വർധിപ്പിക്കാതെ കഴിയില്ല. രണ്ടര വർഷമായി ജസ്റ്റിസ് രാമചന്ദ്രൻ റിപ്പോർട്ടിൽ പറഞ്ഞിട്ടുള്ള വർധന നടപ്പിലാക്കാതെ മരവിപ്പിച്ചിരിക്കുകയാണ്. 

ബസ് സർവിസ് നിലനിർത്താൻ സർക്കാർ അടിയന്തരമായി പ്രവർത്തന െചലവിന് ആനുപാതികമായി വിദ്യാർഥികളുടേതടക്കം ചാർജ് വർധിപ്പിക്കുന്നതിന് നടപടിയെടുക്കണമെന്ന് അസോസിയേഷൻ പ്രസിഡൻറ് എം.എസ്. പ്രേംകുമാർ, ജന. സെക്രട്ടറി ആേൻറാ ഫ്രാൻസിസ് എന്നിവർ പ്രസ്താവനയിൽ അറിയിച്ചു. 
 

Tags:    
News Summary - bus strike

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.