മ​ല​പ്പു​റം ക​ല​ക്ട​റേ​റ്റി​ൽ ആ​രോ​ഗ്യ അ​വ​ലോ​ക​ന യോ​ഗ​ത്തി​നെ​ത്തി​യ മ​ന്ത്രി വീ​ണ ജോ​ർ​ജി​ന് ഡി.​എം.​ഒ ഡോ. ​ആ​ർ. രേ​ണു​ക മാ​സ്ക് കൈ​മാ​റു​ന്നു. എം.​എ​ൽ.​എ​മാ​രാ​യ എ.​പി. അ​നി​ൽ​കു​മാ​ർ, യു.​എ. ല​ത്തീ​ഫ്, പി. ​ഉ​ബൈ​ദു​ല്ല എ​ന്നി​വ​ർ സ​മീ​പം                                                                    ഫോട്ടോ -പി. ​അ​ഭി​ജി​ത്ത്

നിപ ; 60ഓ​ളം പേ​ർ ഹൈ ​റി​സ്ക് വി​ഭാ​ഗ​ത്തിൽ, മെഡി. കോളജിൽ വിപുല സംവിധാനം

മ​ല​പ്പു​റം: 14കാ​ര​ന് നി​പ സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ രോ​ഗ​ത്തെ നേ​രി​ടാ​ന്‍ സം​സ്ഥാ​നം പൂ​ര്‍ണ​സ​ജ്ജ​മാ​ണെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി വീ​ണ ജോ​ര്‍ജ്. ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ മു​ത​ൽ നി​പ പ്രോ​ട്ടോ​കോ​ള്‍ പ്ര​കാ​ര​മു​ള്ള ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ച്ചി​രു​ന്നു. രോ​ഗ​നി​യ​ന്ത്ര​ണ​ത്തി​നാ​യി സ​ര്‍ക്കാ​ര്‍ ഉ​ത്ത​ര​വു​പ്ര​കാ​ര​മു​ള്ള എ​സ്.​ഒ.​പി അ​നു​സ​രി​ച്ചു​ള്ള 25 ക​മ്മി​റ്റി​ക​ള്‍ ജി​ല്ല​യി​ൽ അ​ടി​യ​ന്ത​ര​മാ​യി രൂ​പ​വ​ത്ക​രി​ച്ച് പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യി​ട്ടു​ണ്ട്. നി​പ ചി​കി​ത്സ​ക്ക് ആ​വ​ശ്യ​മാ​യ മോ​ണോ​ക്ലോ​ണ​ൽ ആ​ന്റി ബോ​ഡി പു​ണെ വൈ​റോ​ള​ജി ലാ​ബി​ല്‍നി​ന്ന് അ​യ​ച്ചി​ട്ടു​ണ്ട്. ഇ​ത് ഞാ​യ​റാ​ഴ്ച രാ​വി​ലെ എ​ത്തും. മ​റ്റു മ​രു​ന്നു​ക​ൾ, മാ​സ്ക്, പി.​പി.​ഇ കി​റ്റ്, പ​രി​ശോ​ധ​ന കി​റ്റു​ക​ൾ തു​ട​ങ്ങി​യ​വ എ​ത്തി​ക്കു​ന്ന​തി​നാ​യി കേ​ര​ള മെ​ഡി​ക്ക​ൽ സ​ർ​വി​സ​സ് കോ​ർ​പ​റേ​ഷ​ന് നി​ർ​ദേ​ശം ന​ല്‍കി​യി​ട്ടു​ണ്ട്. മ​ഞ്ചേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ 30 ഐ​സൊ​ലേ​ഷ​ന്‍ റൂ​മു​ക​ള്‍ സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്. ആ​റു കി​ട​ക്ക​ക​ളു​ള്ള ഐ.​സി.​യു​വും സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്. രോ​ഗി​യു​മാ​യി സ​മ്പ​ര്‍ക്ക​മു​ണ്ടാ​യ എ​ല്ലാ​വ​രെ​യും നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി​യി​ട്ടു​ണ്ട്. മൂ​ന്നു കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വി​ൽ നി​രീ​ക്ഷ​ണ ന​ട​പ​ടി​ക​ൾ ക​ർ​ശ​ന​മാ​ക്കും.

പ​നി തു​ട​ങ്ങി​യ​ത് 10ന്

​ജൂ​ലൈ 10ന് ​പ​നി ബാ​ധി​ച്ച 14കാ​ര​ൻ 12ന് ​സ്വ​കാ​ര്യ ക്ലി​നി​ക്കി​ൽ ചി​കി​ത്സ തേ​ടി​യി​രു​ന്നു. 13ന് ​പാ​ണ്ടി​ക്കാ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും കാ​ണി​ച്ചു. 15ന് ​ഇ​തേ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും പി​ന്നീ​ട് പെ​രി​ന്ത​ല്‍മ​ണ്ണ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്കും തു​ട​ര്‍ന്ന് കോ​ഴി​ക്കോ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്കും മാ​റ്റു​ക​യാ​യി​രു​ന്നു. കോ​ഴി​ക്കോ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ​വെ​ച്ച് ശേ​ഖ​രി​ച്ച സാ​മ്പ്ൾ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.

ചി​കി​ത്സ​യി​ലു​ള്ള 14കാ​ര​ന്റെ സ​മ്പ​ർ​ക്ക​പ്പ​ട്ടി​ക​യി​ലു​ള്ള 13കാ​ര​നെ മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ നി​രീ​ക്ഷ​ണ വാ​ർ​ഡി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ശ​നി​യാ​ഴ്ച വൈ​കീ​ട്ട് അ​ഞ്ചി​നാ​ണ് ആം​ബു​ല​ൻ​സി​ൽ കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. വി​ദ​ഗ്ധ പ​രി​ശോ​ധ​ന​ക്കാ​യി സാ​മ്പ്ൾ ശേ​ഖ​രി​ക്കും. തു​ട​ർ​ന്ന് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ വൈ​റോ​ള​ജി ലാ​ബി​ലേ​ക്ക് അ‍യ​ക്കും. നി​ല​വി​ൽ കു​ട്ടി​ക്ക് മ​ഞ്ഞ​പ്പി​ത്തം ബാ​ധി​ച്ചി​ട്ടു​ണ്ട്. ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​യി തു​ട​രു​ന്ന​താ​യി ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

മാ​സ്ക് ധ​രി​ക്ക​ണം

നി​പ രോ​ഗ​ബാ​ധ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ പൊ​തു​ജ​ന​ങ്ങ​ള്‍ മാ​സ്ക് ധ​രി​ക്ക​ണ​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി അ​റി​യി​ച്ചു. രോ​ഗം സ്ഥി​രീ​ക​രി​ച്ച പാ​ണ്ടി​ക്കാ​ടി​ന്റെ മൂ​ന്നു കി​ലോ​മീ​റ്റ​ര്‍ ചു​റ്റ​ള​വി​ല്‍ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​ര്‍പ്പെ​ടു​ത്തും. ഭ​യ​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ങ്കി​ലും ജാ​ഗ്ര​ത വേ​ണ​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.

ക​ണ്‍ട്രോ​ള്‍ സെ​ല്‍

മ​ല​പ്പു​റ​ത്ത് ആ​രോ​ഗ്യ​വ​കു​പ്പ് ക​ൺ​ട്രോ​ൾ സെ​ൽ തു​റ​ന്നു. മ​ല​പ്പു​റം പി.​ഡ​ബ്ല്യു.​ഡി റ​സ്റ്റ് ഹൗ​സി​ൽ 24 മ​ണി​ക്കൂ​ർ പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ൺ​ട്രോ​ൾ സെ​ല്ലാ​ണ് തു​റ​ന്ന​ത്. 0483-2732010 ആ​ണ് ക​ൺ​ട്രോ​ൾ റൂം ​ന​മ്പ​ർ.ക​ല​ക്ട​റേ​റ്റ് കോ​ൺ​ഫ​റ​ന്‍സ് ഹാ​ളി​ലും ഓ​ണ്‍ലൈ​നി​ലു​മാ​യി ആ​രോ​ഗ്യ​മ​ന്ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഉ​ന്ന​ത​ത​ല യോ​ഗം ചേ​ര്‍ന്നു. മന്ത്രി വി. അബ്ദുറഹിമാന്‍, എം.എല്‍.എമാരായ പി. ഉബൈദുല്ല, എ.പി. അനില്‍കുമാര്‍, അ‍ഡ്വ. യു.എ. ലത്തീഫ്, അഡീഷനല്‍ ചീഫ് സെക്രട്ടറി രാജന്‍ എന്‍. ഖോബ്രഗഡെ, ജില്ല കലക്ടര്‍ വി.ആര്‍. വിനോദ്, ആരോഗ്യവകുപ്പ് ഡയറക്ടര്‍, മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍, ജില്ല മെഡിക്കല്‍ ഓഫിസര്‍, മറ്റ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍, മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

60ഓ​ളം പേ​ർ ഹൈ ​റി​സ്ക് വി​ഭാ​ഗ​ത്തിൽ

പാ​ണ്ടി​ക്കാ​ട്​ (മ​ല​പ്പു​റം): 14കാ​ര​ന് നി​പ സ്​​ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്ന്​ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത് ചി​കി​ത്സി​ച്ച ഡോ​ക്ട​ർ​മാ​ർ, ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ർ, കു​ട്ടി​യു​ടെ ബ​ന്ധു​ക​ൾ തു​ട​ങ്ങി​യ​വ​ർ. കു​ട്ടി​യെ ആ​ദ്യം ചി​കി​ത്സി​ച്ച ക്ലി​നി​ക്കി​ലെ ഡോ​ക്​​ട​ർ, പാ​ണ്ടി​ക്കാ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ ഡോ​ക്​​ട​ർ, പ​ത്തോ​ളം ജീ​വ​ന​ക്കാ​ർ തു​ട​ങ്ങി​യ​വ​രാ​ണ് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ. 214ഓ​ളം പേ​രെ​യാ​ണ് നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി​യി​ട്ടു​ള്ള​ത്. 60ഓ​ളം പേ​രെ ഹൈ ​റി​സ്ക് വി​ഭാ​ഗ​ത്തി​ലാ​ണ് ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്.​രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ടു​തു​ട​ങ്ങി​യ​ത് മു​ത​ൽ രോ​ഗി​യു​മാ​യി സ​മ്പ​ർ​ക്ക​ത്തി​ലേ​ർ​പ്പെ​ട്ട മു​ഴു​വ​ൻ ആ​ളു​ക​ളു​ടെ​യും പ​ട്ടി​ക ആ​​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ ത​യാ​റാ​ക്കി​വ​രു​ന്നു​ണ്ട്. ചി​കി​ത്സ തേ​ടി​യ ആ​ശു​പ​ത്രി​ക​ളി​ലെ​ത്തി​യ​വ​ർ, സ്​​കൂ​ൾ, ട്യൂ​ഷ​ൻ സെൻറ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലെ അ​ധ്യാ​പ​ക-​വി​ദ്യാ​ർ​ഥി​ക​ൾ തു​ട​ങ്ങി​യ​വ​രു​ടെ പ​ട്ടി​ക​യാ​ണ്​ ത​യാ​റാ​ക്കു​ന്ന​ത്. 50ഓ​ളം ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ പാ​ണ്ടി​ക്കാ​ട്​ കേ​ന്ദ്രീ​ക​രി​ച്ച്​ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു.

മെഡി. കോളജിൽ വിപുല സംവിധാനം

കോ​ഴി​ക്കോ​ട്: മ​ല​പ്പു​റ​ത്ത് നി​പ റി​പ്പോ​ർ​ട്ട് ചെ​യ്ത​തി​നു പി​ന്നാ​ലെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ വി​പു​ല സം​വി​ധാ​ന​മൊ​രു​ക്കി ആ​രോ​ഗ്യ​വ​കു​പ്പ്. നി​പ സ്ഥി​രീ​ക​രി​ച്ച 14കാ​ര​നെ കോ​ഴി​ക്കോ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ​നി​ന്ന് ശ​നി​യാ​ഴ്ച വൈ​കീ​ട്ടോ​ടെ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. കു​ട്ടി​യെ സെ​ര്‍വ് അ​ക്യൂ​ട്ട് റെ​സ്പി​റേ​റ്റ​റി ഇ​ന്‍ഫെ​ക്ഷ​ന്‍ (എ​സ്.​എ.​ആ​ർ.​ഐ) ഐ.​സി.​യു​വി​ലേ​ക്ക് മാ​റ്റി. ആ​രോ​ഗ്യ​നി​ല ഗു​രു​ത​ര​മാ​യി തു​ട​രു​ക​യാ​ണ്.

ഐ.​സി.​യു​വി​ലെ 10 കി​ട​ക്ക​ക​ള്‍ ഐ​സൊ​ലേ​ഷ​നാ​യി മാ​റ്റി. പേ​വാ​ര്‍ഡി​ലെ ഒ​ന്നാം​നി​ല പൂ​ര്‍ണ​മാ​യി ഐ​സൊ​ലേ​ഷ​ന്‍ വാ​ര്‍ഡാ​ക്കി​യി​ട്ടു​ണ്ട്. രോ​​ഗീ​പ​രി​ച​ര​ണ​ത്തി​ന് ആ​രോ​​ഗ്യ​പ്ര​വ​ര്‍ത്ത​ക​ര്‍ ഉ​ള്‍പ്പെ​ടു​ന്ന പ്ര​ത്യേ​ക ടീ​മി​നെ​യും നി​യോ​​ഗി​ച്ചു. ഡോ​ക്ട​ർ​മാ​ർ, ന​ഴ്സു​മാ​ർ, ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ൾ, ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ൾ എ​ന്നി​വ​രു​ൾ​പ്പെ​ടു​ന്ന ഓ​രോ ടീ​മും ആ​റു​മ​ണി​ക്കൂ​ര്‍ ഇ​ട​വി​ട്ട് പ്ര​വ​ര്‍ത്തി​ക്കും. നോ​ഡ​ല്‍‌ ഓ​ഫി​സ​റാ​യി മെ​ഡി​സി​ന്‍ വി​ഭാ​​ഗം മേ​ധാ​വി ഡോ. ​പി. ജ​യേ​ഷ് കു​മാ​റി​നെ നി​യോ​​ഗി​ച്ചു. പ്രി​ന്‍സി​പ്പ​ല്‍ ഡോ. ​കെ.​ജി. സ​ജീ​ത്ത് കു​മാ​ര്‍ മേ​ല്‍നോ​ട്ടം വ​ഹി​ക്കും. സു​പ്ര​ണ്ട് എം.​പി. ശ്രീ​ജ​യ​നും വ​കു​പ്പു മേ​ധാ​വി​ക​ളും ഏ​കോ​പി​പ്പി​ക്കും.

സ്ഥി​തി വി​ശ​ക​ല​നം ചെ​യ്യു​ന്ന​തി​നാ​യി ആ​രോ​​ഗ്യ​മ​ന്ത്രി വീ​ണ ജോ​ര്‍ജി​ന്റെ അ​ധ്യ​ക്ഷ​ത​യി​ല്‍ അ​ടി​യ​ന്ത​ര യോ​​ഗം ചേ​ര്‍ന്നു. ഡോ​ക്ട​ര്‍മാ​ര്‍ ഉ​ള്‍പ്പെ​ടു​ന്ന ആ​രോ​​ഗ്യ​പ്ര​വ​ര്‍ത്ത​ക​രു​ടെ യോ​ഗം ജി​ല്ല ക​ല​ക്ട​ര്‍ സ്നേ​​ഹി​ല്‍ കു​മാ​ര്‍ സി​ങ്ങി​ന്റെ നേ​തൃ​ത്വ​ത്തി​ലും ചേ​ർ​ന്നു. നി​പ ബാ​ധി​ത​ന്റെ പ​രി​ച​ര​ണ​വും ഭ​ക്ഷ​ണ​വി​ത​ര​ണ​വും ഉ​ള്‍പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ള്‍ക്കാ​യി 14 ക​മ്മി​റ്റി​ക​ള്‍ രൂ​പ​വ​ത്ക​രി​ച്ചു. ഇ​വ​രു​ടെ നി​യ​ന്ത്ര​ണ​ത്തി​ലാ​ണ് ഐ​സൊ​ലേ​ഷ​ന്‍ വാ​ര്‍ഡ്. പി.​പി.​ഇ കി​റ്റും മാ​സ്കും ധ​രി​ച്ചാ​ണ് രോ​​ഗീ​പ​രി​ച​ര​ണം. പേ​വാ​ര്‍ഡി​ലെ ഐ​സൊ​ലേ​ഷ​ന്‍ വാ​ര്‍ഡി​ന് സ​മീ​പ​ത്താ​യി ട്ര​യാ​ജ് ഒ​രു​ക്കി. ​ഗു​രു​ത​ര ല​ക്ഷ​ണ​മു​ള്ള​വ​രെ പ​രി​ശോ​ധി​ച്ച് ടെ​സ്റ്റ് ന​ട​ത്തു​ന്ന​തി​ന് ഇ​വി​ടെ​നി​ന്നാ​ണ് നി​ര്‍ദേ​ശം ന​ല്‍കു​ക. മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ രോ​​ഗി​ക​ള്‍ക്കും കൂ​ട്ടി​രി​പ്പു​കാ​ര്‍ക്കും മാ​സ്ക് നി​ര്‍ബ​ന്ധ​മാ​ക്കി​യി​ട്ടു​ണ്ട്.

Tags:    
News Summary - nipha About 60 people in the high risk section, Med. Advanced system in college

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.