തിരുവനന്തപുരം: 13,000 കോടിയുടെ വൈദ്യുതി വാങ്ങുന്ന നമുക്ക് അതിന്‍റെ പകുതിയോ കാൽഭാഗമോ രൂപക്കുള്ള വൈദ്യുതി പുതുതായി ഉൽപാദിപ്പിക്കാനാകണമെന്ന് കെ.എസ്.ഇ.ബി സി.എം.ഡി ബിജു പ്രഭാകർ.
2030ഓടെ 25000 കോടി രൂപക്ക് വൈദ്യുതി വാങ്ങേണ്ട സ്ഥിതിയുണ്ടാവുന്നത് കേരളത്തിന്‍റെ നട്ടെല്ല് തകർക്കും. കെ.എസ്.ഇ.ബിയിലെ ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്ത യോഗത്തിലാണ് വൈദ്യുതി മേഖലയിലെ പ്രതിസന്ധി സംബന്ധിച്ച സി.എം.ഡിയുടെ പ്രതികരണം.
വൈദ്യുതോൽപാദന പദ്ധതികൾ സമയബന്ധിതമായി തീർക്കണം. ‘ഐഡിയ’ റിട്ടയർ ചെയ്തശേഷമല്ല ഉണ്ടാകേണ്ടത്. സർവിസിലിരിക്കുമ്പോൾ ആവിഷ്കരിച്ച് നടപ്പാക്കാനാകണം. വ്യക്തമായ കാഴ്ചപ്പാടോടെയാണോ മുന്നോട്ടുപോവുന്നതെന്നറിയില്ല. പദ്ധതികൾ വൈകുന്നതിനെ കണ്ടില്ലെന്ന് നടിക്കാനാവിെല്ലന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.