സി. ദിവാകരൻ എം.എൽ.എക്ക് കോവിഡ്; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

തിരുവനന്തപുരം: സി.പി.ഐ നേതാവും മുൻ മന്ത്രിയുമായ സി. ദിവാകരൻ എം.എൽ.എക്ക് കോവിഡ് സ്ഥിരീകരിച്ചു. ഔദ്യോഗിക ഫേസ്ബുക് പേജിലൂടെയാണ് രോഗ വിവരം അറിയിച്ചത്.

കോവിഡ് സ്ഥിരീകരിച്ച എം.എൽ.എയെ തുടർചികിത്സക്കായി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഔദ്യോഗിക പരിപാടികൾ ഒരു അറിയിപ്പ് ഉണ്ടാകും വരെ മാറ്റിയിട്ടുണ്ട്. നെടുമങ്ങാട് മണ്ഡലത്തിലെ വിഷയങ്ങൾ അറിയിക്കാൻ താൽകാലികമായി സ്റ്റാഫുമായി ബന്ധപ്പെടാനും എം.എൽ.എ അറിയിച്ചു.

നേരത്തെ, സി. ദിവാകരന്‍റെ ഡ്രൈവർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.