തിരുവനന്തപുരം: 2006 ലെ വി.എസ്. അച്യുതാനന്ദൻ സർക്കാറിെൻറ കാലത്ത് ധനമന്ത്രിയായിരു ന്ന തോമസ് െഎസക്കുമായി കോർത്തിരുന്നുവെന്ന വെളിപ്പെടുത്തലുമായി സി. ദിവാകരൻ. ‘ഇയ ാൾക്ക് കൊെമ്പാന്നുമില്ലെ’ന്ന് താൻ പറഞ്ഞുവെന്നും ദിവാകരൻ വ്യക്തമാക്കി. റവന്യൂമ ന്ത്രിയുടെ അന്തരിച്ച പ്രൈവറ്റ് സെക്രട്ടറി ഡി. സാജുവിെൻറ അനുസ്മരണാർഥം സംഘടിപ്പ ിച്ച പരിപാടിയിലായിരുന്നു തിരുവനന്തപുരം ലോക്സഭ മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർഥി കൂടിയായ ദിവാകരെൻറ പ്രസംഗം.
കൂട്ടുമുന്നണി സർക്കാറിെൻറ ഗുണവും ദോഷവും തമ്മിൽ ഉദാഹരിക്കുേമ്പാഴാണ് ധനമന്ത്രിയുമായുള്ള തർക്കത്തെക്കുറിച്ച് ദിവാകരൻ പറഞ്ഞത്. ‘കൂട്ടുമുന്നണി സർക്കാർ വന്നാൽ മന്ത്രിമാർ തമ്മിൽ തർക്കങ്ങൾ വരും. ഞാൻ ഒന്നാന്തരമായി തർക്കിച്ചിട്ടുണ്ട്. ശമ്പളകമീഷെൻറ കാര്യത്തിൽ ധനമന്ത്രിയോട് ഇയാൾക്ക് കൊെമ്പാന്നുമില്ല, ഞാനും മന്ത്രി തന്നെ. ഒാരോരുത്തർക്കും ഒാരോ വകുപ്പ് കൊടുത്തിട്ടുണ്ട്. ധനവകുപ്പിന് എല്ലാ വകുപ്പിലും കേറി മേയാനുള്ള എന്തധികാരമാണുള്ളത്’. 2006 ലെ വി.എസ് സർക്കാറിൽ ഭക്ഷ്യ, പൊതുവിതരണവകുപ്പുകളുടെ ചുമതലയായിരുന്നു ദിവാകരന്.
നിയമസഭയുടെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയിൽ ചോദ്യം ഉയർന്നതിനെതുടർന്ന് താൻ വി.എസ്. അച്യുതാനന്ദൻ ചെയർമാനായ ഭരണപരിഷ്കാര കമീഷെൻറ മൂന്ന് റിപ്പോർട്ടുകളും ആവശ്യപ്പെട്ടിട്ടുണ്ടെന്നും സി. ദിവാകരൻ വ്യക്തമാക്കി. ദിവാകരെൻറ പ്രസംഗം ദൃശ്യമാധ്യമങ്ങൾ വിവാദമാക്കിയതോടെ വാർത്ത വളച്ചൊടിച്ചതാണെന്നും പൂർണമായും നിഷേധിക്കുന്നുവെന്നുമുള്ള പ്രസ്താവനയുമായി അദ്ദേഹം രംഗെത്തത്തി. ‘ഒരു പൊതുപരിപാടിയിൽ പെങ്കടുക്കവേ 13 വർഷം മുമ്പ് ധനവകുപ്പിൽ നിന്നുണ്ടായ ഒരു അനുഭവമാണ് സൂചിപ്പിച്ചത്.
നിയമസഭസമിതികളുടെ പ്രവർത്തനത്തിന് സഹായകരമല്ലാത്ത നിലപാടാണ് പലപ്പോഴും സർക്കാറിൽനിന്നുണ്ടാകുന്നത്. ഇൗ വസ്തുതയാണ് താൻ ചൂണ്ടിക്കാണിച്ചത്. ആരെയും വ്യക്തിപരമായി പേെരടുത്ത് പറഞ്ഞിട്ടില്ല. മുന്നണിസംവിധാനത്തിൽ ഗുണവും ദോഷവും ഉണ്ടെന്ന് പറഞ്ഞത് സത്യമാണ്. തെറ്റായ വാർത്ത വന്നതിൽ ഖേദിക്കുന്നു’വെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.