പരപ്പനങ്ങാടി: അഭിനന്ദനപ്രവാഹത്തിനിടയിലും വിനയാന്വിതനാണ് എൻജിനീയറിങ് പ്രവേശന പരീക്ഷയിൽ പട്ടികജാതി വിഭാഗം ഒന്നാംറാങ്ക് നേടിയ സി. ഇന്ദ്രജിത്ത് . ഹൈസ്കൂൾ പഠനകാലം മുതൽ കണക്കും ഫിസിക്സും ഇന്ദ്രജിത്തിെൻറ സന്തത സഹചാരികളാണ്. ചെറുപ്പം മുതൽക്കെ ഇരുവിഷയങ്ങളിലും മികച്ച വിജയം നേടി.
ഗണിതവും ഭൗതികശാസ്ത്രവും കുപ്പിവളവ് ഗ്രാമത്തിലെ കൊച്ചനുജൻമാർക്കും അനുജത്തിമാർക്കും പകർന്ന് നൽകാൻ രാത്രിയിൽ സൗജന്യപഠനക്ലാസും നടത്തുന്നുണ്ട്, ഇൗ മിടുക്കൻ. കരുത്ത് പകരാൻ ഹിന്ദി അധ്യാപികയായ അമ്മ ഷീജ കൂടെയുണ്ട്. ബസ് കണ്ടക്ടറായിരുന്ന പിതാവ് ഗിരീഷ് അഞ്ച് വർഷത്തോളമായി ഒമാനിലാണ്.
ഒന്നരവർഷം മുമ്പാണ് നാട്ടിൽ വന്നുപോയത്. അക്ഷരപ്പിച്ച വെച്ച ചെട്ടിപ്പടിയിലെ ഹരിപുരം വിദ്യാനികേതൻ സ്കൂളിലെയും ഹൈസ്കൂൾ, ഹയർസെക്കൻഡറി പഠനം പൂർത്തീകരിച്ച പരപ്പനങ്ങാടി എസ്.എൻ.എം ഹയർസെക്കൻഡറി സ്കൂളിലെയും പഠനകാലമാണ് ഇന്ദ്രജിത്ത് അഭിനന്ദനപ്രവാഹങ്ങൾക്കിടയിലും എടുത്തുപറയുന്നത്. മെക്കാനിക്കൽ എൻജിനീയറിങ്ങിനോടാണ് താൽപര്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.