ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമം, എൻ.ആർ.സി, എൻ.പി.ആർ വിഷയങ്ങൾ സംബന്ധിച്ച് പ്രധാനമന ്ത്രി നരേന്ദ്ര മോദിയുമായും ആഭ്യന്തരമന്ത്രി അമിത് ഷായുമായും കൂടിക്കാഴ്ച നടത്തിയതായി അഖിലേന്ത്യ സുന്നി ജംഇയ്യതുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ. പൗരത്വ വിഷയത്തിൽ മുസ്ലിംകൾക്ക് ആശങ്കയുണ്ടെന്നും അത് പരിഹരിക്കുന്ന തീരുമാനം ഉണ്ടാവണെമന്നും പ്രധാനമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും സമർപ്പിച്ച നിവേദനങ്ങളിൽ ആവശ്യപ്പെട്ടതായി അദ്ദേഹം വാർത്തക്കുറിപ്പിൽ അറിയിച്ചു.
ഔദ്യോഗിക സ്വഭാവമുള്ള രേഖകളിൽ ഏതെങ്കിലും ഒന്ന് ഹാജരാക്കുന്നവരെ പൗരരായി ഗണിക്കണമെന്നും നിലവിൽ ആവശ്യപ്പെടുന്ന രേഖകൾ രാജ്യത്തെ അനേകായിരങ്ങളെ പൗരന്മാരല്ലാതാക്കി മാറ്റുമെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടി. നിർദേശങ്ങൾ പരിഗണിക്കുമെന്നും രേഖാമൂലം തന്നെ പൗരത്വ വിഷയത്തിൽ കൃത്യത വരുത്തിയുള്ള മറുപടി ലഭ്യമാക്കുമെന്നും ആഭ്യന്തര മന്ത്രി അമിത് ഷാ അറിയിെച്ചന്നും വാർത്തക്കുറിപ്പിൽ പറഞ്ഞു.
സമസ്ത മുശാവറ അംഗം അഡ്വ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, എസ്.വൈ.എസ്. സംസ്ഥാന സെക്രട്ടറി ഡോ. എ.പി. അബ്ദുൽ ഹകീം അസ്ഹരി എന്നിവരും കൂടിക്കാഴ്ചകളിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.