ആലപ്പുഴ: വിവാദ പൗരത്വ ഭേദഗതി നിയമത്തെ പിന്തുണച്ച കേരളാ ഗവർണറെ രൂക്ഷമായി വിമർശിച്ച് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. മോദി ഭരണത്തിൽ രാജ് ഭവനുകൾ രാഷ്ട്രീയ പ്രചരണ കേന്ദ്രങ്ങളായി മാറുകയാണെന്ന് േവണുഗോപാൽ കുറ്റപ്പെടുത്തി.
ബി.ജെ.പി ഒാഫീസ് പോലെ രാജ് ഭവൻ പ്രവർത്തിക്കുന്നു. സത്യത്തെ വളച്ചൊടിച്ച് കൊണ്ടുള്ള ഗവർണറുടെ പ്രസ്താവന നിർഭാഗ്യകരമാണ്. ബി.ജെ.പി വക്താക്കൾ പറയാത്ത കാര്യങ്ങളാണ് അദ്ദേഹം പറയുന്നതെന്നും വേണുഗോപാൽ വ്യക്തമാക്കി.
മോദി സർക്കാറിന്‍റെ നയത്തിന്‍റെ ഭാഗമായാണ് ഗവർണർ ഇത്തരത്തിൽ പ്രതികരിക്കുന്നതെന്നും വേണുഗോപാൽ ചൂണ്ടിക്കാട്ടി.
മഹാത്മ ഗാന്ധിയും ജവഹർലാൽ നെഹ്റുവും പറഞ്ഞ വാക്കാണ് പൗരത്വ ഭേദഗതി നിയമത്തിലൂടെ പാലിച്ചതെന്നാണ് ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കിയത്. ഇതാണ് കോൺഗ്രസിന്‍റെ വലിയ വിമർശനത്തിന് വഴിവെച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.