തിരുവനന്തപുരം: ഭരണഘടന പ്രകാരമുള്ള കാര്യങ്ങൾ നടക്കണമെന്നാണ് ബി.ജെ.പി ആഗ്രഹിക്കുന്നതെന്ന് ഒ. രാജഗോപാൽ. ഇതിനെ തെറ്റായ വിധത്തിൽ വ്യാഖ്യാനിക്കുന്നത് സങ്കുചിത രാഷ്ട്രീയ ലാഭത്തിന് വേണ്ടിയാണെന്നും രാജഗോപാൽ പറഞ്ഞു.
പൗരത്വം ഇന്നയാൾക്ക് നൽകണമെന്നും ഇന്നവർക്ക് നൽക്കേണ്ടെന്നും ആരും വാദിച്ചിട്ടില്ലെന്ന് രാജഗോപാൽ ചൂണ്ടിക്കാട്ടി. വാദിച്ചെന്ന് പറഞ്ഞ് കുതിര കയറാനുള്ള ശ്രമമാണ് നടക്കുന്നത്. ഇന്ന് വീരവാദം പറയുന്നവരാണ് മതത്തിന്‍റെ അടിസ്ഥാനത്തിൽ രാജ്യത്തെ വെട്ടിമുറിച്ചതെന്നും രാജഗോപാൽ ആരോപിച്ചു.
ജാതിക്കും മതത്തിനും അതീതമായി രാജ്യത്ത് ജീവിക്കുകയും സംസ്കാരത്തിൽ അഭിമാനം കൊള്ളുകയും ചെയ്യുന്നവരാണ് പൗരന്മാരെന്നും രാജഗോപാൽ വ്യക്തമാക്കി.
പൗരത്വ ഭേദഗതി നിയമം ചർച്ച ചെയ്യാൻ ചേർന്ന നിയമസഭയുടെ പ്രത്യേക സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.