എം.ആർ. അജിത് കുമാറിന് ഡി.ജി.പിയായി സ്ഥാനക്കയറ്റം നൽകി മന്ത്രിസഭ

തിരുവനന്തപുരം: അനധികൃത സ്വത്തു സമ്പാദനവുമായി ബന്ധപ്പെട്ട വിജിലന്‍സ് അന്വേഷണമടക്കം നിരവധി അന്വേഷണങ്ങള്‍ നേരിടുന്ന എം.ആർ. അജിത് കുമാറിന് ഡി.ജി.പിയായി സ്ഥാനക്കയറ്റം നൽകാനുള്ള ശിപാർശ മന്ത്രിസഭായോഗം അംഗീകരിച്ചു. ചീഫ് സെക്രട്ടറിയും ഡി.ജി.പിയും ആഭ്യന്തര സെക്രട്ടറിയും വിജിലന്‍സ് ഡയറക്ടറുമടങ്ങുന്ന സ്‌ക്രീനിങ് കമ്മിറ്റിയാണ് സ്ഥാനക്കയറ്റത്തിന് ശിപാര്‍ശ ചെയ്തത്.

അന്വേഷണം ​നേരിടുന്നത് സ്ഥാനക്കയറ്റത്തിന് തടസ്സമല്ലെന്നായിരുന്നു ശിപാർശയിൽ സൂചിപ്പിച്ചത്. ഇപ്പോഴത്തെ പൊലീസ് മേധാവി എസ്.ദര്‍വേശ് സാഹിബ് 2025 ജൂലൈ 1ന് സര്‍വീസില്‍നിന്ന് വിരമിക്കുന്ന ഒഴിവിലേക്കാണ് അജിത്കുമാറിന് സ്ഥാനക്കയറ്റം നല്‍കുക. 2025 ജൂലൈ ഒന്നിനാണ് ദർവേശ് സാഹിബ് സ്ഥാനമൊഴിയുക.

ഇപ്പോൾ നടക്കുന്ന അന്വേഷണ റിപ്പോർട്ട് എതിരാവുകയാണെങ്കിൽ സ്ഥാനക്കയറ്റിന് തടസ്സമാവും. എന്നാൽ നിലവിലെ അന്വേഷണത്തിൽ അജിത് കുമാറിന് ഒരു മെമ്മോ പോലും നൽകാത്ത സാഹചര്യത്തിൽ സ്ഥാനക്കയറ്റം നൽകുന്നതിൽ തടസ്സമില്ലെന്നായിരുന്നു സുപ്രീംകോടതി വിധികളടക്കംചൂണ്ടിക്കാട്ടി സ്ക്രീനിങ് കമ്മിറ്റിയുടെ ശിപാർശ.

ആർ.എസ്.എസ് നേതാക്കളുമായി കൂടിക്കാഴ്ച, തൃശൂർ പൂരം കലക്കൽ എന്നീ വിവാദങ്ങളുമായി ബന്ധപ്പെട്ട് അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് നീക്കിയിരുന്നു. ഇന്റലിജൻസ് എഡിജിപി മനോജ് ഏബ്രഹാമിന് ക്രമസമാധാനച്ചുമതല നൽകിയിരുന്നത്. അജിത് കുമാറിനെ ബറ്റാലിയൻ‌ എ.ഡി.ജി.പിയായി നിലനിർത്തുകയും ചെയ്തു.

അജിത് കുമാറിനെതിരായ പരാതികളിൽ ഡി.ജി.പിയുടെ നേതൃത്വത്തിൽ അന്വേഷണം നടന്നിരുന്നു. അന്വേഷണ റിപ്പോർട്ട് ആഭ്യന്തര സെക്രട്ടറിക്ക് കൈമാറുകയും ചെയ്തിരുന്നു.

പൊലീസിലെ മറ്റു സ്ഥാനക്കയറ്റങ്ങൾ 

 ഡി.ജി.പി പദവിയിലേക്ക് (1995 ബാച്ച്) 1. എസ് സുരേഷ് എ.ഡി.ജി.പി പദവിയിലേക്ക് (2000 ബാച്ച്) 1. തരുൺ കുമാർ ഐജി പദവിയിലേക്ക് (2007 ബാച്ച്) 1. ദേബേഷ് കുമാർ ബഹ്റ 2. ഉമ 3. രാജ്പാൽമീണ 4. ജയനാഥ് ജെ ഡി.ഐ.ജി പദവിയിലേക്ക് (2011 ബാച്ച്) 1. യതീഷ് ചന്ദ്ര 2. ഹരി ശങ്കർ 3. കെ.കാർത്തിക് 4. പ്രതീഷ് കുമാർ 5. ടി.നാരായൺ നിലവിൽ 1994 ബാച്ചിലെ മനോജ് ഏബ്രഹാമിനുശേഷമാണ് ഡി.ജി.പി റാങ്കിലേക്കുള്ള അര്‍ഹതാ പട്ടിക.

Tags:    
News Summary - Cabinet approves promotion of M R Ajith Kumar as DGP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.