കാഡൽ ജീൻസൺ രാജ ഗുരുതരാവസ്ഥയിൽ തുടരുന്നു

തിരുവനന്തപുരം: നന്ദൻകോട് കൂട്ടക്കൊലകേസിലെ പ്രതി കേഡൽ ജീൻസൺ രാജയുടെ ആരോഗ്യനില അതീവഗുരുതരം. അപസ്മാരത്തെതുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച കേഡലിന് വെള്ളിയാഴ്ച ന്യുമോണിയകൂടി ബാധിച്ചതോടെയാണ് ആരോഗ്യനില ഗുരുതരമായതെന്ന് ഡോക്ടർമാർ അറിയിച്ചു. മരുന്നുകളോട് നേരിയതോതിൽ മാത്രമാണ് ശരീരം പ്രതികരിക്കുന്നത്. അതിനാൽ വ​​​െൻറിലേറ്ററി​​​െൻറ സഹായത്തിലാണ് തുടർചികിത്സ നടക്കുന്നത്.

കേഡലി​​​െൻറ ചികിത്സ സംബന്ധിച്ച് വെള്ളിയാഴ്ച മെഡിസിൻ വകുപ്പ് മേധാവി ഡോ. രവികുമാർ കുറുപ്പി​​​െൻറ നേതൃത്വത്തിൽ ഏഴംഗ മെഡിക്കൽ ബോർഡ് യോഗം ചേരുകയും സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്തിരുന്നു. തിങ്കളാഴ്ച വീണ്ടും മെഡിക്കൽ ബോർഡ് യോഗം ചേരും.വ്യാഴാഴ്ചയാണ് പൂജപ്പുര സെൻട്രൽ ജയിലിൽ ഭക്ഷണം കഴിക്കുന്നതിനിടയിൽ കേഡലിന് അപസ്മാരം അനുഭവപ്പെടുകയും ആഹാരം ശ്വാസനാളത്തിൽ കുടുങ്ങുകയും ചെയ്തത്.

2017 ഏപ്രിലിലായിരുന്നു റിട്ട. പ്രഫ. രാജ തങ്കം (60), ഭാര്യ റിട്ട. ആർ.എം.ഒ ഡോ. ജീൻ പദ്മ (58), മകളും എം.ബി.ബി.എസ് വിദ്യാർഥിനിയുമായ കരോലിൻ (25), ഡോക്ടറുടെ ബന്ധു ലളിത (70) എന്നിവരെ നന്ദൻകോട്ടെ വീട്ടിൽ​െവച്ച് കേഡൽ കൊലപ്പെടുത്തിയത്.

Tags:    
News Summary - Cadel jinson raja in Crtical Condition-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.