കൊണ്ടോട്ടി: ഇടത്തരം, വലിയ വിമാനങ്ങളുടെ സർവിസുകൾ പുനരാരംഭിക്കുന്നതിെൻറ നടപടിക്രമങ്ങളുടെ ഭാഗമായി കരിപ്പൂരിൽ റിസ (റൺവേ എൻഡ് സേഫ്റ്റി ഏരിയ) നിർമാണത്തിനായി റൺവേ ഭാഗികമായി അടച്ചു. നിലവിലെ സർവിസുകളെ ബാധിക്കാത്ത രീതിയിലാണ് ജൂൺ 15 വരെ നീളുന്ന പ്രവൃത്തിക്ക് വേണ്ടി റൺവേ അടച്ചത്. നിലവിൽ 90 മീറ്റർ നീളമുള്ള റിസ 240 മീറ്ററായി വർധിപ്പിക്കുന്നതിന് വേണ്ടി പകല്‍ 12 മുതല്‍ ഉച്ചക്ക് 2.30 വരെയും 3.30 മുതല്‍ രാത്രി ഏഴ് വരെയുമാണ് റണ്‍വേ അടക്കുന്നത്. മാര്‍ച്ച് 24 വരെയാണ് ഈ സമയക്രമത്തിൽ അടക്കുക. ഉച്ചക്ക് ഒരു മണിക്കൂറിന് ഇടയില്‍ നാല് വിമാനങ്ങളുടെ സര്‍വിസ് ഉള്ളതിനാലാണ് ഈ സമയത്ത് മാത്രം റണ്‍വേ പ്രവര്‍ത്തിക്കുന്നത്.
ഷാർജയിൽനിന്നുള്ള ഇൻഡിഗോ, െജറ്റ് എയർവേസിെൻറ മുംബൈ, ബംഗളൂരൂ വിമാനങ്ങളാണ് ഇൗ സമയത്തുള്ളത്. തുടർന്ന് പുതിയ വേനൽക്കാല സമയക്രമ പട്ടിക നടപ്പിൽ വരുന്ന മാർച്ച് 25 മുതൽ ജൂൺ 15 വരെ ഉച്ചക്ക് 12 മുതൽ രാത്രി എട്ടുവരെ തുടർച്ചയായി റൺവേ അടക്കുന്നതിനുള്ള അനുമതിയും ഡയറക്ടറേറ്റ് ജനറൽ ഒാഫ് സിവിൽ ഏവിയേഷൻ നൽകിയിട്ടുണ്ട്. പ്രവൃത്തി ആരംഭിക്കുന്നതിനുള്ള നോട്ടാം (നോട്ടിസ് ടു എയർമാൻ) നേരത്തെതന്നെ എയർപോർട്ട് അതോറിറ്റി പുറപ്പെടുവിച്ചിട്ടുണ്ട്.
ആറുകോടി രൂപ ചെലവിൽ അഞ്ച് കമ്പനികൾക്കാണ് പ്രവൃത്തിയുടെ ചുമതല. സിവിൽ, ഇലക്ട്രിക്കൽ വിഭാഗങ്ങളിലായി ആറ് പ്രവൃത്തികളാണ് അഞ്ച് മാസത്തിനകം നടക്കുക. പ്രാരംഭ പ്രവൃത്തികളാണ് തിങ്കളാഴ്ച തുടങ്ങിയത്. വൈദ്യുതി സംബന്ധമായ ജോലികളാണ് ആരംഭിച്ചത്. പ്രധാനപ്പെട്ട സിവിൽ പ്രവൃത്തികൾ ഇൗ മാസം അവസാനത്തോടെയാണ് ആരംഭിക്കുക. ഇതിനുവേണ്ടിയുള്ള സർവേ ചൊവ്വാഴ്ച നടക്കും. റിസ നിർമാണത്തിന് വേണ്ടി 2,850 മീറ്റർ നീളമുള്ള റൺവേ 2,700 മീറ്ററായി കുറച്ചു. റൺവേയിൽനിന്ന് 150 മീറ്റർ കുറച്ചാണ് റിസയുടെ നീളം വർധിപ്പിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.