അട്ടപ്പാടിയിൽ ഭൂസർവേക്ക് സ്പെഷ്യൽ ഓഫിസറെ നിയോഗിക്കണമെന്ന ഹൈകോടതി ഉത്തരവ് ചുവപ്പ് നാടയിൽ

കോഴിക്കോട് : അട്ടപ്പാടിയിൽ ഭൂസർവേക്ക് സ്പെഷ്യൽ ഓഫിസറെ നിയോഗിക്കണമെന്ന ഹൈകോടതി ഉത്തരവ് റവന്യൂ വകുപ്പിന്റെ ചുവപ്പ് നാടയിൽ. അട്ടപ്പാടിയിലെ കുട്ടി മരണത്തെ തുടർന്ന് തൃശൂരിലെ മാധ്യമ പ്രവർത്തകനായ പി.ടി ജോസഫ് നൽകിയ പൊതുതാൽപര്യ ഹരജിയിലാണ് ജഡ്ജി തോട്ടത്തിൽ ബി. രാധാകൃഷ്ണൻ, സുനിൽ തോമസ് എന്നിവർ ഭൂസർവേക്ക് പ്രത്യേക ഉദ്യോസ്ഥനെ നിയോഗിക്കാൻ 2015 ജൂലൈ 15ന് ഉത്തരവായത്.

അട്ടപ്പാടിയിലെ ഭൂപ്രകൃതി, ഭൂമിയുടെ സ്വഭാവം, ഭൂമിയുടെ വിസ്തീർണ്ണം എന്നിവ കണക്കിലെടുക്കുമ്പോൾ, അട്ടപ്പാടിയിലെ മുഴുവൻ പ്രദേശവും സർവേ ചെയ്യാൻ ഒരു സ്പെഷ്യൽ ഓഫീസറെ നിയമിക്കേണ്ടത് ആവശ്യമാണെന്ന് ഹൈകോടതി ഉത്തരവിൽ ചൂണ്ടിക്കാണിച്ചു. അതുവഴി സർക്കാരിന് ഭൂമിയുടെ വ്യക്തവും സമഗ്രമായ കണക്കെടുക്കാൻ എടുക്കാൻ കഴിയും.

സാമൂഹികവും സാമ്പത്തികവുമായി വലിയ വെല്ലുവിളി നേരിടുന്ന ആദിവാസികൾ ഏറെയുള്ള അട്ടപ്പാടിയെ പ്രത്യേക മേഖലയായി കണക്കാക്കണം. അതായത് അട്ടപ്പാടിയിൽ ജീവിക്കുന്ന ആദിവാസികളുടെ ക്ഷേമും താൽപ്പര്യവും കണക്കിലെടുത്തായിരിക്കണം ഒരു പ്രത്യേക ഭരണയുനിറ്റാക്കേണ്ടത്. ഈ പ്രദേശത്തെ പ്രത്യേകമായി പരിഗണന നിൽകാനും തീരുമാനിക്കാനമെടുക്കാനും സർക്കാരിന് ഇത് വഴി സഹായകമാകുമെന്നും ഹൈകോടതി ചൂണ്ടിക്കാട്ടി.

 

ഹൈകോടതി ഉത്തരവ് പരിഗണിച്ച് സർക്കാർ അട്ടപ്പാടിയെ പ്രത്യേക ട്രൈബൽ താലൂക്കായി പ്രഖ്യാപിച്ചു. അതോടെ പ്രത്യേക റവന്യു ഭരണ മേഖലയായി. എന്നാൽ, അട്ടപ്പാടി മേഖല മുഴുവൻ സർവേ നടത്താൻ സ്പെഷ്യൽ ഓഫീസറെ നിയോഗിക്കണം എന്ന ഹൈകോടതി ഉത്തരവിനോട് റവന്യൂ വകുപ്പ് കണ്ണടച്ചു. സർവേ നടത്താൻ സ്പെഷ്യൽ ഓഫിസിറെ നിയോഗിച്ചത് സംബന്ധിച്ച് റിപ്പോർട്ട് കാലതാമസം കൂടാതെ കോടതിയിൽ സമർപ്പിക്കണമെന്നാണ് ഹൈകോടതി 2015 ജൂലൈ 15ന് ഉത്തരവിട്ടത്. ഭൂമി സർവേ ചെയ്ത് നൽകണമെന്ന് ആവശ്യപ്പെട്ട് അട്ടപ്പാടിയിലെ ആദിവാസികൾമന്ത്രി കെ.രാജനും റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിക്കും നൽകിയ അപേക്ഷകളും പരിഗണിച്ചില്ല. സ്പെഷ്യൽ ഓഫിസറെ നിയോഗിക്കാതെ മന്ത്രി ഡിജിറ്റൽ സർവേ പ്രഖ്യാപിച്ചത് തിരിച്ചടിയായെന്നാണ് ആദിവാസികളുടെ വിലയിരുത്തൽ.

Tags:    
News Summary - High Court order to appoint Special Officer for land survey in Attapadi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.