കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽ അത്യാധുനിക സൗകര്യങ്ങളോടെ നിർമിച്ച പു തിയ അന്താരാഷ്ട്ര ആഗമന ടെർമിനൽ തുറന്നു. കരിപ്പൂരിലും ഡല്‍ഹിയിലും തിരുവനന്തപുര ത്തുമായി നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം വിഡിയോ കോണ്‍ഫറന്‍സ് വഴി അന്താരാഷ്ട്ര ആഗമന ടെർമിനൽ, എയ്റോ ബ്രിഡ്ജ്, അഡ്വാൻസ് വിഷ്വൽ ഡോക്കിങ് ഗൈഡൻസ് സംവിധാനം എന്നിവയുടെ ഉദ്ഘാടനം നിർവഹിച്ചു. പുതിയ ടെര്‍മിനല്‍ വിമാനത്താവള വികസനത്തിനും യാത്രക്കാരുടെ സൗകര്യത്തിനും മുതല്‍ക്കൂട്ടാവുമെന്ന് ഗവര്‍ണര്‍ പറഞ്ഞു.
ഡല്‍ഹിയില്‍നിന്ന് വിഡിയോ കോണ്‍ഫറന്‍സിലൂടെ കേന്ദ്ര വ്യവസായ, വാണിജ്യ, വ്യോമയാന മന്ത്രി സുരേഷ് പ്രഭു മുഖ്യപ്രഭാഷണം നടത്തി. നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളുള്ള രാജ്യത്തെ ഏക സംസ്ഥാനമാണ് കേരളം. ഇത് വ്യോമയാന രംഗത്തെ വികസനത്തിെൻറ മാതൃകയാണ്. ടൂറിസത്തിെൻറ വളർച്ചക്ക് ഇത് സഹായിക്കുമെന്ന് മന്ത്രി പറഞ്ഞു.
ഇന്നത്തെ അവസ്ഥയിൽ ദീർഘകാലം കരിപ്പൂരിന് മുന്നോട്ടുപോകാൻ സാധിക്കില്ലെന്നും കൂടുതൽ ഭൂമി ഏറ്റെടുക്കണെമന്നും ചടങ്ങിൽ സംസാരിച്ച മന്ത്രി കെ.ടി. ജലീൽ അഭിപ്രായെപ്പട്ടു. കരിപ്പൂരിൽ വികസനവും കൂടുതല്‍ സൗകര്യങ്ങളും അനിവാര്യമാണെന്നും തകര്‍ക്കാന്‍ അനുവദിക്കില്ലെന്നും വിമാനത്താവള ഉപദേശക സമിതി ചെയര്‍മാനായ പി.കെ. കുഞ്ഞാലിക്കുട്ടി എം.പി പറഞ്ഞു. ഡല്‍ഹിയില്‍ കേന്ദ്ര വ്യോമയാന സഹമന്ത്രി ജയന്ത് സിന്‍ഹ, വിമാനത്താവള അതോറിറ്റി ചെയര്മാന് ഡോ. ഗുരുപ്രസാദ് മൊഹാപാത്ര എന്നിവര്‍ സന്നിഹിതരായിരുന്നു.
പി.വി. അബ്ദുൽ വഹാബ് എം.പി, എം.എൽ.എമാരായ ടി.വി. ഇബ്രാഹിം, പി. അബ്ദുൽ ഹമീദ്, സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ സി. മുഹമ്മദ് ഫൈസി, കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഫാത്തിമ മണ്ണറോട്ട്, കൊണ്ടോട്ടി നഗരസഭ സ്ഥിരംസമിതി അധ്യക്ഷൻ പി. അഹമ്മദ് കബീർ, വിമാനത്താവള ഉപദേശക സമിതി അംഗങ്ങളായ എ.കെ.എ. നസീർ, ടി.പി.എം. ഹാഷിർ അലി, കെ.എം. ബഷീർ തുടങ്ങിയവർ സംബന്ധിച്ചു. വിമാനത്താവള ഡയറക്ടർ കെ. ശ്രീനിവാസ റാവു സ്വാഗതവും വിമാനത്താവള അതോറിറ്റി ദക്ഷിണ മേഖല ജനറൽ മാനേജർ (എൻജിനീയറിങ് വിഭാഗം) രാജശേഖരൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.