കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ മീൻകച്ചവടക്കാരന് കോവിഡ് സ്ഥിരീകരിച്ചതോടെ ആറ് പഞ്ചായത്തുകള്‍ അടച്ചുപൂട്ടി. ജില്ലയിലെ വടകര താലൂക്കില്‍പെട്ട തൂണേരി ഗ്രാമപഞ്ചായത്തിലെ വ്യക്തിക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
പ്രസ്തുത വ്യക്തി ആറു പഞ്ചായത്തുകളിലെ പല വ്യക്തികളുമായും സമ്പര്‍ക്കം പുലർത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ബന്ധപ്പെട്ട പ്രദേശങ്ങള്‍ കണ്ടെയ്ന്‍മെൻറ് സോണാക്കി കലക്ടര്‍ സാംബശിവ റാവു പ്രഖ്യാപിച്ചു.
തൂണേരി, പുറമേരി, നാദാപുരം, കുന്നുമ്മല്‍, കുറ്റ്യാടി, വളയം ഗ്രാമപഞ്ചായത്തുകളും വടകര മുനിസിപ്പാലിറ്റിയിലെ 40, 45, 46 വാര്‍ഡുകളുമാണ് കണ്ടെയ്ന്‍മെൻറ് സോണാക്കി പ്രഖ്യാപിച്ചത്.
മീൻകച്ചവടക്കാർക്ക് 14 ദിവസം നിര്‍ബന്ധിത ഹോം ക്വാറൻറീൻ
പുറമേരി, വടകര പഴയങ്ങാടി മത്സ്യമാര്‍ക്കറ്റുകള്‍ അടച്ചുപൂട്ടി. ബന്ധപ്പെട്ട പഞ്ചായത്തുകളിലെ എല്ലാ ചില്ലറ മത്സ്യക്കച്ചവടക്കാരും 14 ദിവസത്തെ നിര്‍ബന്ധിത ഹോം ക്വാറൻറീനില്‍ പ്രവേശിക്കണം. ഇവിടങ്ങളിലെ ഭക്ഷ്യ- അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ രാവിലെ എട്ടുമുതല്‍ വൈകീട്ട് അഞ്ചുവരെ മാത്രമേ പ്രവര്‍ത്തിക്കാന്‍ പാടുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.