കോഴിക്കോട്: കെ.എസ്.ആർ.ടി.സി സമുച്ചയത്തിെൻറ ബലക്ഷയം പാലാരിവട്ടം മോഡൽ രാഷ്ട്രീയ വിവാദത്തിലേക്ക് വഴി തുറക്കുന്നു. നിർമാണം നടന്നത് യു.ഡി.എഫിെൻറ കാലത്തെന്ന് പറഞ്ഞ് ഗതാഗത മന്ത്രി എൽ.ഡി.എഫിനുവേണ്ടി പ്രതിരോധം തീർത്തുകഴിഞ്ഞു. യു.ഡി.എഫ് ആകട്ടെ വിഷയം സർക്കാറിനെതിരായ വടിയായി ഉപയോഗിക്കാനുള്ള ഒരുക്കത്തിലാണ്. ബി.ജെ.പിയും പ്രക്ഷോഭ രംഗത്തിറങ്ങിയിട്ടുണ്ട്. സമരഭൂമിയായി മാറുകയാണ് കോഴിക്കോട് കെ.എസ്..ആർ.ടി.സി ടെർമിനൽ.
നിർമാണത്തിലെ വീഴ്ചയുടെ ഉത്തരവാദിത്തത്തിൽനിന്ന് ഇരുമുന്നണിക്കും കൈകഴുകാനാവില്ല. നിർമാണങ്ങളെ കുറിച്ച് പ്രാഥമിക ധാരണയില്ലാതെയാണ് 10 നിലകളുള്ള ഇരട്ട ടവർ 75 കോടി ചെലവിൽ നിർമിച്ചത്. കെ.എസ്.ആർ.ടി.സിയുടെ ആവശ്യങ്ങൾ പരിഗണിക്കാതെയാണ് ആസൂത്രണവും രൂപ കൽപനയും നടന്നത്. ആർ.കെ. രമേഷായിരുന്നു പദ്ധതിയുടെ ആർക്കിടെക്റ്റ്. എറണാകുളത്തെ കെ.വി. ജോസഫ് ആൻഡ് സൺസിനായിരുന്നു നിർമാണക്കരാർ.
വി.എസ്. അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരിക്കുേമ്പാഴായിരുന്നു തറക്കല്ലിടൽ. അന്ന് മാത്യു ടി. തോമസ് ആയിരുന്നു ഗതാഗതമന്ത്രി. പിന്നീട് ജോസ് തെറ്റയിൽ, ആര്യാടൻ മുഹമ്മദ്, വി.എസ്. ശിവകുമാർ, തിരുവഞ്ചൂർ രാധാകൃഷ്ണൻ, എ.കെ. ശശീന്ദ്രൻ തുടങ്ങിയവരുടെ കാലഘട്ടങ്ങളിലാണ് നിർമാണവും കമീഷനിങ്ങും പൂർത്തിയായത്. ഒരു മേൽനോട്ടവും പദ്ധതിക്കുണ്ടായില്ല എന്നാണ് ഗുരുതരമായ നിർമാണത്തകരാറും ചട്ടലംഘനവും ചൂണ്ടിക്കാട്ടുന്നത്. ഇപ്പറഞ്ഞ ഗതാഗതമന്ത്രിമാരെല്ലാം നിർമാണം നേരിൽ കാണാൻ കോഴിക്കോട്ടെത്തുകയും ഉന്നതതല അവലോകന യോഗങ്ങൾ നടത്തുകയും ചെയ്തിരുന്നു. എന്നാൽ, പദ്ധതി ഉദ്യോഗസ്ഥർ തോന്നിയ പോലെ നടപ്പാക്കിയപ്പോൾ സർക്കാറിന് ഇതിൽ ഇടപെടാനായില്ല. 328460 ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിട പദ്ധതിക്ക് ഭരണാനുമതിയും സാങ്കേതികാനുമതിയും കൊടുത്ത ഇടതുസർക്കാർ വിവാദത്തിൽ കൂടുതൽ വിയർക്കേണ്ടി വരും. പ്ലാനിങ്ങിൽതന്നെ വൻവീഴ്ചയുണ്ടായി. നിർമാണത്തിൽ വലിയ അഴിമതി നടന്നു എന്നാണ് ചെെന്നെ െഎ.ഐ.ടി നൽകിയ റിപ്പോർട്ടിലെ സൂചന. ആവശ്യത്തിന് കമ്പിപോലുമില്ലാതെയാണ് പ്രതിദിനം 900 തവണ ബസുകൾ കയറിയിറങ്ങുന്ന സ്ലാബ് നിർമിച്ചത് എന്നാണ് റിപ്പോർട്ട്. സ്ലാബിൽ മാത്രം ആറ് വിള്ളലുണ്ട്. വിവിധ നിലകളിലുള്ള നൂറോളം തൂണുകൾക്കും വിള്ളൽ വീണു. സ്ലാബിലെ ചോർച്ച തുടക്കത്തിൽതന്നെ കണ്ടെത്തിയതാണ്.
ഇതെല്ലാം ഇനി രാഷ്ട്രീയ വിവാദങ്ങളിലേക്ക് വഴിതിരിയുേമ്പാൾ കെ.എസ്. ആർ.ടി.സി ഇതിനിടയിൽ കിടന്ന് ഇനിയും ക്ഷീണിക്കണം. ഐ.ഐ.ടി റിപ്പോർട്ടിൽ രണ്ടാമതൊരു വിദഗ്ധാഭിപ്രായം തേടാതെ സർക്കാർ പുതിയ ടെൻഡറിനൊരുങ്ങുന്നതിലും വിമർശനമുയരുന്നുണ്ട്. പാലാരിവട്ടം പാലത്തിെൻറ വിഷയത്തിൽ ചെെന്നെ ഐ.ഐ.ടി റിപ്പോർട്ടിൻമേൽ ഇ. ശ്രീധരെൻറ അഭിപ്രായം തേടിയാണ് സർക്കാർ പുതിയ പദ്ധതി നടപ്പാക്കിയത്. കെട്ടിടം ലീസിനെടുത്ത കമ്പനിയെ സഹായിക്കാനാണ് സർക്കാർ നീക്കമെന്നാണ് വിമർശകർ ചൂണ്ടിക്കാട്ടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.