തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖപദ്ധതിക്കായി എൽ.ഡി.എഫ് പ്രചാരണ ജാഥ നടത്തും. ബുധനാഴ്ച മുതൽ വെള്ളിയാഴ്ച വരെ തിരുവനന്തപുരത്താണ് ജാഥ. പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കണമെന്ന നിലപാട് ജനങ്ങളോട് വിശദീകരിക്കാനാണ് ബുധനാഴ്ച മുതല്‍ മൂന്നുദിവസം നീണ്ടുനില്‍ക്കുന്ന ജില്ലാ ജാഥ. സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ നയിക്കുന്ന ജാഥ വർക്കലയിൽ നിന്ന് തുടങ്ങി വിഴിഞ്ഞത്ത് സമാപിക്കും.
സംഘര്‍ഷത്തിന്റെ പേരില്‍ മല്‍സ്യത്തൊഴിലാളികളെ ക്രൂശിക്കില്ലെന്ന് ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞു. മല്‍സ്യത്തൊഴിലാളികളെ വൈകാരികമായി ഇളക്കിവിട്ടതാണെന്നും അദ്ദേഹം ആരോപിച്ചു. ആർച്ച് ബിഷപ് തോമസ് ജെ.നെറ്റോയുമായി ആനാവൂർ കൂടിക്കാഴ്ച നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.