ബാലുശ്ശേരി: മണ്ഡലത്തിൽ െതരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിച്ചു. എൽ.ഡി.എഫ്, യു.ഡി.എഫ്, എൻ.ഡി.എ സ്ഥാനാർഥികൾ കളത്തിലിറങ്ങിത്തുടങ്ങി.
ഇടതുസ്ഥാനാർഥി സചിൻദേവ് പ്രമുഖ വ്യക്തികളെയും പാർട്ടിപ്രവർത്തകരെയും കണ്ട് പ്രചാരണം സജീവമാക്കി. ധർമജൻ ബോൾഗാട്ടി യു.ഡി.എഫ് സ്ഥാനാർഥി പ്രഖ്യാപനം വന്നപാടെ ഇന്നലെ രാവിലെ മുതൽ മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിലൂടെ പര്യടനം നടത്തി.
ബാലുശ്ശേരി കോഓപറേറ്റിവ് കോളജിലെ വിദ്യാർഥികളെയും മണ്ണാംപൊയിൽ പ്രദേശത്തെ കോൺഗ്രസ് പ്രവർത്തകരെയും സന്ദർശിച്ച് വോട്ടഭ്യർഥന നടത്തി.
ഇടതു സ്ഥാനാർഥി സചിൻദേവ് മണ്ണാംപൊയിലിലെ തലമുതിർന്ന കമ്യൂണിസ്റ്റ് പ്രവർത്തകൻ 100 വയസ്സ് പിന്നിട്ട ചെക്കുട്ടിയുടെ വീട്ടിലെത്തി അനുഗ്രഹം തേടി. പറമ്പിൻമുകൾ കെ.ഇ.ടി ബി.എഡ് കോളജിൽ വിദ്യാർഥികളോടും വോട്ടഭ്യർഥിച്ചു.
കോക്കല്ലൂർ, എരമംഗലം, പറമ്പിൻമുകൾ, കുന്നക്കൊടി തുടങ്ങിയ സ്ഥലങ്ങളിലും വോട്ടഭ്യർഥിച്ചു. ബാലുശ്ശേരി, പനങ്ങാട്, കോട്ടൂർ, നടുവണ്ണൂർ, അത്തോളി, ഉേള്ള്യരി പഞ്ചായത്ത് എൽ.ഡി.എഫ് കൺെവൻഷനുകളും പൂർത്തിയാക്കി. 19ന് ഒന്നാംഘട്ട മണ്ഡല പര്യടന യാത്രയും തുടങ്ങും.
എൻ.ഡി.എ സ്ഥാനാർഥി തുടർന്ന് കറ്റോട്, കുറുമ്പൊയിൽ, നടുവണ്ണൂർ പ്രദേശങ്ങളിലെ തലമുതിർന്ന നേതാക്കളെ സന്ദർശിച്ചു. വൈകീട്ട് നാലിന് െതരഞ്ഞെടുപ്പ് കൺെവൻഷൻ നടക്കും. സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ് ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.