തിരൂർ: ചെന്നൈ എഗ് മോർ എക്സ് പ്രസിന്റെ ജനറൽ കമ്പാർട്ട്മെന്റിൽ നിന്ന് പതിനാറര കിലോ കഞ്ചാവ് പിടികൂടി. തിരൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് ആർ.പി.എഫും തിരൂർ എക്സൈസും ചേർന്ന് നടത്തിയ പരിശോധനയിലാണ് ട്രെയിനിന്റെ ജനറൽ കമ്പാർട്ട്മെന്റിൽ നിന്ന് കഞ്ചാവ് പിടികൂടിയത്. സീറ്റിനടിയിൽ ഒളിപ്പിച്ച ബാഗുകളിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്. മൂന്ന് ബാഗുകളിലായി പ്ലാസ്റ്റിക് കവറിലാക്കിയാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. സമീപ കാലത്ത് നിരവധി തവണയാണ് തിരൂർ റെയിൽവേ സ്റ്റേഷൻ പ്ലാറ്റ് ഫോമിൽ നിന്നും ട്രെയിനുകളിൽ നിന്നുമായി തിരൂർ ആർ.പി.എഫും എക്സൈസും കഞ്ചാവ് പിടികൂടുന്നത്. രണ്ടാഴ്ചയ്ക്കിടെ 31 കിലോയോളം കഞ്ചാവും ഏഴര കിലോ നിരോധിത ലഹരി ഉൽപന്നങ്ങളുമാണ് തിരൂർ റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ പിടികൂടിയത്.
എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ അജയൻ, അസി.എക്സൈസ് ഇൻസ്പെക്ടർമാരായ ടി. യൂസഫലി, കെ.എം. ബാബുരാജ്, സിവിൽ എക്സൈസ് ഓഫിസർമാരായ ധനേഷ്, അരുൺ രാജ്, ജയകൃഷ്ണൻ, ആർ.പി.എഫ് എ.എസ്.ഐമാരായ സജി അഗസ്റ്റിൻ, ബി.എസ്. പ്രമോദ്, കെ.വി. ഹരിഹരൻ, ഹെഡ് കോൺസ്റ്റബിൾ സി. സവിൻ, കോൺസ്റ്റബിൾമാരായ ഒ.പി. ബാബു, ഇ.എസ്. സുരേഷ് കുമാർ എന്നിവരടങ്ങിയ സംഘമാണ് വെള്ളിയാഴ്ച നടന്ന പരിശോധനക്ക് നേതൃത്വം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.