തിരുവനന്തപുരം: ലക്ഷദ്വീപുമായി ബന്ധപ്പെട്ട പ്രശ്നത്തിൽ പൃഥ്വിരാജിന്‍റെ പ്രസ്താവനക്ക് പിന്തുണയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പൃഥ്വിരാജിനെതിരെ സംഘപരിവാർ സംഘടനകൾ നടത്തുന്ന പ്രചാരണങ്ങളേയും മുഖ്യമന്ത്രി വിമർശിച്ചു.
പൃഥ്വിരാജ് പ്രകടിപ്പിച്ചത് സമൂഹത്തിന്‍റെ വികാരമാണ്. കേരളത്തിൽ ജീവിക്കുന്ന എതൊരാൾക്കും സ്വാഭാവികമായി ഉണ്ടാവുന്ന വികാരമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്ലാത്തിനോടും അസഹിഷ്ണുത പുലർത്തുന്ന നിലപാടാണ് സംഘപരിവാർ സ്വീകരിക്കുന്നത്.
പൃഥ്വിരാജിനോടും അതേ അസഹിഷ്ണുത അവർ പ്രകടിപ്പിച്ചു. അതിനോട് സമൂഹത്തിന് യോജിപ്പില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇത്തരം കാര്യങ്ങളിൽ പൃഥ്വിരാജിനെ പോലെ എല്ലാവരും മുന്നോട്ട് വരണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.