കൽപറ്റ: മാനന്തവാടി ചങ്ങാടക്കടവ് പാലത്തില്‍ നിയന്ത്രണംവിട്ട കാറിടിച്ച് രണ്ടു പേര്‍ മരിച്ചു. ഉത്തര്‍പ്രദേശ് ബല്‍റാംപൂര്‍ സ്വദേശികളായ ദുര്‍ഗാ പ്രസാദ് (37), തുള്‍സിറാം (30) എന്നിവരാണ് മരിച്ചത്. തോണിച്ചാല്‍ സ്വദേശികളായ അമല്‍ വെട്ടിക്കല്‍, ടോബിന്‍ കോളാറയില്‍ എന്നിവരാണ് കാറിലുണ്ടായിരുന്നത്.
ഗുരുതര പരുക്കേറ്റ ടോബിനെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. തുള്‍സിറാം കാറിന്റെ ഇടിയുടെ ആഘാതത്തില്‍ പാലത്തില്‍നിന്ന് തെറിച്ച് പുഴയില്‍ വീഴുകയും പിന്നീട് മാനന്തവാടി ഫയര്‍ഫോഴ്സ് എത്തി പുഴയില്‍നിന്ന് മൃതദേഹം കണ്ടെടുക്കുകയുമായിരുന്നു.
ദുര്‍ഗ പ്രസാദ് വാഹനം ഇടിച്ചു പരിക്കേറ്റ് മാനന്തവാടി മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ പിന്നീട് മരിക്കുകയായിരുന്നു. ഇവരുടെ കൂടെയുണ്ടായിരുന്ന അഗ്യാറാം എന്നയാള്‍ പരുക്കകളൊന്നുമില്ലാതെ രക്ഷപെട്ടു. വെള്ളിയാഴ്ച രാത്രി പത്തു മണിയോയായിരുന്നു സംഭവം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.