മലപ്പുറം: മുൻ എം.എൽ.എ കെ.എൻ.എ. ഖാദറിേൻറതെന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ച ശബ്ദത്തിെൻറ യഥാർഥ ഉടമ മലപ്പുറം പൊലീസ് സ്റ്റേഷനിൽ ഹാജരായി മൊഴി നൽകി. എറണാകുളം പെരുമ്പാവൂർ മുടിക്കൽ സ്വദേശി കുഞ്ഞുമുഹമ്മദാണ് (65) തിങ്കളാഴ്ച വൈകുന്നേരത്തോടെ മലപ്പുറത്തെത്തി കെ.എൻ.എ. ഖാദറിെൻറ സാന്നിധ്യത്തിൽ പൊലീസിനോട് കാര്യങ്ങൾ വിശദീകരിച്ചത്.
ഇസ്രായേൽ-ഫലസ്തീൻ വിഷയത്തിൽ താൻ സ്വന്തം നിലപാട് വ്യക്തമാക്കി സുഹൃത്തുക്കൾക്കയച്ച വോയ്സ് ക്ലിപ്പാണ് ഖാദറിേൻറതെന്ന പേരിൽ പ്രചരിച്ചതെന്ന് ഇയാൾ പറയുന്നു. കൃത്രിമം കാണിച്ചവരെ കണ്ടെത്തി നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകുമെന്നും കുഞ്ഞുമുഹമ്മദ് അറിയിച്ചു.
ലീഗ് നേതാവ് കെ.എൻ.എ. ഖാദർ ഇസ്രായേലിനെ അനുകൂലിച്ചും ഇസ്ലാം മതത്തെ അവഹേളിച്ചും സംസാരിക്കുന്നെന്ന തരത്തിലാണ് ചിത്രവും ശബ്ദവും ചേർത്ത് വിഡിയോ, വോയ്സ് ക്ലിപ്പുകൾ പ്രചരിച്ചത്. തുടർന്ന് ഖാദർ ജില്ല പൊലീസ് മേധാവി, ഡി.ജി.പി, മുഖ്യമന്ത്രി തുടങ്ങിയവർക്ക് പരാതി നൽകിയിരുന്നു.
മൂന്നുമാസം മുമ്പാണ് സുഹൃത്തുക്കൾക്ക് വോയ്സ് അയച്ചതെന്നും തുടർന്ന് ബിസിനസ് ആവശ്യാർഥം താൻ ബഹ്ൈറനിൽ പോയിരുന്നെന്നും കുഞ്ഞുമുഹമ്മദ് വ്യക്തമാക്കി. കഴിഞ്ഞദിവസമാണ് തിരിച്ചെത്തിയത്. ക്ലിപ്പുകൾ പ്രചരിക്കുന്നത് ശ്രദ്ധയിൽപെട്ടതോടെ പൊലീസിനെയും ഖാദറിനെയും വിളിച്ച് താൻ നിരപരാധിയാണെന്ന് അറിയിച്ചിരുന്നതായും ഇയാൾ പറയുന്നു. വിശദീകരണത്തിൽ തൃപ്തനാണെന്നും കൃത്രിമം നടത്തിയവർക്കെതിരെ നടപടിയെടുക്കണമെന്നും ഖാദർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.