അറവുശാല അടിച്ചു തകർത്തു; 40 സംഘ് പരിവാർ പ്രവർത്തകർക്കെതിരെ കേസ്

മഞ്ചേശ്വരം: കർണാടക അതിർത്തിയിൽ പ്രവർത്തിച്ചു വരുന്ന അറവുശാല സംഘടിച്ചെത്തിയ സംഘ്പരിവാർ പ്രവർത്തകർ അടിച്ചു തകർത്തു. മഞ്ചേശ്വരം പഞ്ചായത്തിലെ കുഞ്ചത്തൂർ പദവിലാണ് സംഭവം. ഇവിടെ പ്രവർത്തിച്ചു കൊണ്ടിരുന്ന അറവുശാലക്ക് അനുമതി ഇല്ലെന്ന് ആരോപിച്ചാണ് അക്രമം നടത്തിയത്.

സംഭവവുമായി ബന്ധപ്പെട്ട്‌ 40 പ്രവർത്തകർക്കെതിരെ മഞ്ചേശ്വരം പൊലീസ് കേസെടുത്തു. ഇതിൽ കുഞ്ചത്തൂർ മഹാലിങ്കേശ്വര സ്വദേശികളായ കെ.ടി അശോക്, ശരത് രാജ് എന്നിവരെ അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ ഇവരെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത് കാസർകോട് സബ് ജയിലിലേക്ക് മാറ്റി.

അറവുശാല ഉടമ ഉള്ളാൾ സ്വദേശി യു.സി ഇബ്രാഹിമിന്‍റെ പരാതിയിലാണ് കേസ്. ഇവിടെ നിർത്തിയിരുന്ന മൂന്ന് വാഹനങ്ങൾ അടിച്ചു തകർക്കുകയും അറവു മൃഗങ്ങളെ തുറന്നു വിടുകയും ചെയ്തിട്ടുണ്ട്.

എന്നാൽ, 50 സെന്‍റ് ഭൂമിയിൽ ഫാം നടത്തി വരികയാണെന്നും ഇതിനു വേണ്ട ലൈസൻസിന് വേണ്ടി മഞ്ചേശ്വരം പഞ്ചായത്തിൽ നേരത്തെ അപേക്ഷ കൊടുത്തിട്ടുള്ളതാണെന്നും അറവു ശാല ഉടമ പറഞ്ഞു. ലൈസൻസിന് കൊടുത്തു മാസങ്ങൾ കഴിഞ്ഞിട്ടും അനുമതി തരാതെ വൈകിപ്പിക്കുകയാണ് ചെയ്തതെന്നും ഇയാൾ ആരോപിച്ചു.

Tags:    
News Summary - Case against 40 Sangh Parivar workers for smashed a slaughterhouse

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.