'ആയിഷ സുൽത്താനക്കെതിരായ കേസ് പിൻവലിക്കണം'; ഫോണിൽ വിളിച്ച് മന്ത്രി വി.ശിവൻകുട്ടി

തിരുവനന്തപുരം:ലക്ഷദീപ് ഭരണകൂടത്തിൻെറ ഏകാധിപത്യ - ഫാസിസ്​റ്റ്​ നയങ്ങൾക്കെതിരെയുള്ള പോരാട്ടത്തിൻെറ ജനകീയ മുഖമായ ആയിഷ സുൽത്താനക്കെതിരായ കേസ് പിൻവലിക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി ആവശ്യപ്പെട്ടു. ആയിഷ സുൽത്താനയുമായി മന്ത്രി ഇന്ന് ടെലിഫോണിലൂടെ സംസാരിച്ചു. ചാനൽ ചർച്ചയിലെ പരാമർശത്തിൻെറ പേരിൽ ആയിഷക്കെതിരെ രാജ്യദ്രോഹ കുറ്റമാണ് ചുമത്തിയിരിക്കുന്നത്.

പോരാട്ടത്തിൽ ആയിഷ തനിച്ചല്ലെന്ന് മന്ത്രി വ്യക്തമാക്കി.രാജ്യത്തെ ജനാധിപത്യ സമൂഹമാകെ ആയിഷയുടെ ഒപ്പമുണ്ടാകും. ധൈര്യമായി മുന്നോട്ടു പോകാൻ എല്ലാവിധ പിന്തുണയും മന്ത്രി ആയിഷയ്ക്ക് വാഗ്​ദാനം ചെയ്​തു.

ലക്ഷദ്വീപ് ജനതയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് നിയമസഭ ഏകകണ്​ഠമായി പ്രമേയം പാസാക്കിയിരുന്നു. കേരളം ലക്ഷദ്വീപ് ജനതയ്ക്ക് ഒപ്പമാണ്. ലോകത്ത് ഒരിടത്തും ഒരു രാജ്യത്തും നടക്കാത്ത കാര്യങ്ങളാണ് ഇപ്പോൾ ഇന്ത്യയിൽ നടക്കുന്നത്. ഇക്കാര്യത്തിൽ യോജിച്ച പോരാട്ടം ഉണ്ടാകുമെന്നും മന്ത്രി വി.ശിവൻകുട്ടി ചൂണ്ടിക്കാട്ടി.

Tags:    
News Summary - case against Aisha Sulthana should be withdrawn says V Sivankutty

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.