കൊച്ചി: പുരാവസ്തു സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റിലായ മോന്‍സണ്‍ മാവുങ്കലിെൻറ സുഹൃത്തും മലയാളി ഫെഡറേഷൻ ഭാരവാഹിയുമായ അനിത പുല്ലയിലിനെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തു. പോക്‌സോ കേസിലെ ഇരയുടെ പേര് വെളിപ്പെടുത്തിയ സംഭവത്തിലാണ് നടപടി.
ചാനല്‍ ചര്‍ച്ചക്കിടെയാണ് അനിത ഇരയുടെ പേര് വെളിപ്പെടുത്തിയത്. ചാനല്‍ അധികൃതരുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. വൈകാതെ അനിതയില്‍നിന്ന് അന്വേഷണസംഘം മൊഴി രേഖപ്പെടുത്തും.
പോക്‌സോ കേസില്‍ മോന്‍സണാണ് ഒന്നാം പ്രതി. ഇയാളുടെ മേക്കപ്മാനെ കേസില്‍ നേരേത്ത അറസ്റ്റ് ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.