പാലക്കാട്: പാലക്കാട്ടെ മഹിള മോർച്ച നേതാവ് ശരണ്യയുടെ ആത്മഹത്യയിൽ ബി.ജെ.പി പ്രവർത്തകനെതിരെ കേസ്. ആത്മഹത്യപ്രേരണാ കുറ്റത്തിനാണ് ബി.ജെ.പി പ്രവർത്തകൻ പ്രജീവിനെതിരെ കേസെടുത്തത്. ശരണ്യയുടെ ആത്മഹത്യ കുറിപ്പിൽ പ്രജീവിനെതിരെ ഗുരുതര ആരോപണങ്ങൾ ഉണ്ടായിരുന്നു.
മഹിള മോര്‍ച്ച പാലക്കാട് നിയോജക മണ്ഡലം ട്രഷറര്‍ ആയിരുന്ന ശരണ്യയെ ഞായറാഴ്ചയാണ് വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. തൊട്ടുപിന്നാലെ ആറ് പേജുള്ള ആത്മഹത്യാ കുറിപ്പും കണ്ടെടുത്തു. ബി.ജെ.പി പ്രവർത്തകനായ പ്രജീവിനെതിരെ ഗുരുതര ആരോപണങ്ങളാണ് ആത്മഹത്യ കുറിപ്പിലുള്ളത്.
തന്റെ മരണത്തിന് കാരണം പ്രജീവാണെന്നും അയാളെ വെറുതെ വിടരുതെന്നും ശിക്ഷ വാങ്ങിക്കൊടുക്കണമെന്നും കത്തിലുണ്ട്. ശരണ്യയുടെ ഫോൺ പൊലീസ് വിശദമായി പരിശോധിച്ചു വരികയാണ്.
അതേസമയം, ശരണ്യയുടെ മരണത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ആത്മഹത്യാ കുറിപ്പിൽ പേരുള്ള ബി.ജെ.പി പ്രവർത്തകൻ സ്ഥലത്തില്ലെന്നാണ് പൊലീസിന് കണ്ടെത്താൻ സാധിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.